ഓസീസിനെതിരെയുള്ള ടി20 പരമ്പരയില്‍ തഴഞ്ഞു; നിരാശ പരസ്യമാക്കി യുസ്‌വേന്ദ്ര ചഹല്‍

ചഹലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയി എന്നിവരായിരുന്നു ടീമില്‍ ഇടം നേടിയത്
ചഹല്‍/ ട്വിറ്റർ
ചഹല്‍/ ട്വിറ്റർ

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും അവഗണനയ്ക്ക് ശേഷം ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലും ഇടം ലഭിക്കാതെ വന്നതോടെ നിരാശ പരസ്യമാക്കി യുസ്‌വേന്ദ്ര ചഹല്‍. ഇന്നലെ രാത്രിയാണ് ഓസീസിനെതിരെയുള്ള ടി20 പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. 

തുടര്‍ച്ചയായി നേരിടുന്ന അവഗണനയില്‍ ചഹല്‍ സോഷ്യല്‍ മീഡിയ വഴിയാണ് നിരാശ പ്രകടിപ്പിച്ചത്. നിരാശ അറിയിച്ചുള്ള സ്‌മൈലി താരം എക്‌സില്‍ പോസ്റ്റ് ചെയ്തു. ബിസിസിഐ 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ അമ്പത് മിനിറ്റിനുള്ളില്‍ ചഹലിന്റെ പ്രതികരണം വന്നു. 

ചഹലിന് പകരം വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് 
എന്നിവരായിരുന്നു ടീമില്‍ ഇടം നേടിയത്. ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായ ചഹല്‍, ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ ബൗളറാണ് ചഹല്‍. 80 മത്സരങ്ങളില്‍ നിന്ന് 6/25 എന്ന കരിയറിലെ മികച്ച പ്രകടനത്തോടെ ചഹല്‍ 96 വിക്കറ്റ് വീഴ്ത്തി.

ലോകകപ്പില്‍ സെമിഫൈനലില്‍ രോഹിത് ശര്‍മ്മയും സംഘവും ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയതിന് ശേഷം മുംബൈയിലെ വാംഖഡെ
സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലും ചഹല്‍ എത്തിയത്. ലോകകപ്പ് ടീമില്‍ ഇടംലഭിക്കാത്തതില്‍ നിരാശയും താരം പങ്കുവെച്ചിരുന്നു. മൂന്നാമത്തെ ലോകകപ്പിലാണ് ഇങ്ങനെ തഴയപ്പെടുന്നതെന്നും ഇതെല്ലാം ശീലമായിട്ടുണ്ടെന്നും താരം 'വിസ്ഡണി'നു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com