ദ്രാവിഡ് ഒഴിയും; ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍? 

2021ലെ ടി20 ലോകകപ്പില്‍ തുടക്കത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചിങ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് സീനിയര്‍ ടീം കോച്ചായി ദ്രാവിഡ് നിയമിതനായത്
ലക്ഷ്മൺ, ദ്രാവിഡ്
ലക്ഷ്മൺ, ദ്രാവിഡ്

മുംബൈ: ലോകകപ്പോടെ കരാര്‍ അവസാനിച്ച രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല. കരാര്‍ നീട്ടാന്‍ ഇതിഹാസ താരത്തിനു താത്പര്യമില്ലെന്നു ബിസിസിഐയോടു അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ മറ്റൊരു ബാറ്റിങ് ഇതിഹാസം തന്നെയായ വിവിഎസ് ലക്ഷ്മണാണ് പരിശീലിപ്പിക്കുന്നത്. വിവിഎസ് തന്നെ മുഖ്യ കോച്ചായി തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

2021ലെ ടി20 ലോകകപ്പില്‍ തുടക്കത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ രവി ശാസ്ത്രി ഇന്ത്യന്‍ കോച്ചിങ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് സീനിയര്‍ ടീം കോച്ചായി ദ്രാവിഡ് നിയമിതനായത്. രണ്ട് വര്‍ഷത്തെ കരാറായിരുന്നു ബിസിസിഐ അദ്ദേഹവുമായി ഒപ്പിട്ടത്. ഇക്കഴിഞ്ഞ ലോകകപ്പ് വരെയായിരുന്നു കരാര്‍. 

ടീമിനെ തുടരെ പത്ത് വിജയങ്ങളുമായി ഫൈനല്‍ വരെ എത്തിക്കുന്നതില്‍ ദ്രാവിഡിനു കൃത്യമായ റോളുണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ പരാജയപ്പെട്ടു. പിന്നാലെ പരിശീലകനായി തുടരുന്നത് സംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. ലോകകപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോഴാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ദ്രാവിഡ് ടീമിനെ എത്തിച്ചു. അപ്പോഴും ഓസ്‌ട്രേലിയക്ക് മുന്നില്‍ തോറ്റു. കഴിഞ്ഞ ടി20 ലോകകപ്പിന്റെ സെമി വരെ എത്തിയ ഇന്ത്യ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടു പുറത്തായി. 

നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനായിരുന്നു ദ്രാവിഡ്. ദ്രാവിഡിന്റെ കീഴില്‍ ടീം അണ്ടര്‍ 19 ലോക കിരീടവും സ്വന്തമാക്കി. ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായും രാഹുലുണ്ടായിരുന്നു. നിലവില്‍ ലക്ഷ്മണാണ് ചയര്‍മാന്‍ പോസ്റ്റിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com