രണ്ടുപേര്‍ മാത്രമോ?; വാര്‍ത്താ സമ്മേളനത്തിന് ആളില്ല; അമ്പരന്ന് സൂര്യകുമാര്‍ യാദവ്

നാല് മിനിറ്റ് മാത്രം നീണ്ടുനിന്ന വാര്‍ത്ത സമ്മേളനത്തിന് എത്തിയതാകട്ടെ എഎന്‍ഐയുടെയും പിടിഐയുടെയും പ്രതിനിധികള്‍ മാത്രമാണ്.
സൂര്യകുമാര്‍ യാദവ് വാര്‍ത്താ സമ്മേളനം നടത്തുന്നു
സൂര്യകുമാര്‍ യാദവ് വാര്‍ത്താ സമ്മേളനം നടത്തുന്നു


വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി ട്വന്റി മത്സരത്തിന് മുന്‍പായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വാര്‍ത്താ സമ്മേളനത്തിന് എത്തിയത് രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ മാത്രം. നാല് മിനിറ്റ് മാത്രം നീണ്ടുനിന്ന വാര്‍ത്ത സമ്മേളനത്തിന് എത്തിയതാകട്ടെ എഎന്‍ഐയുടെയും പിടിഐയുടെയും പ്രതിനിധികള്‍ മാത്രമാണ്. നിങ്ങള്‍ രണ്ടുപേര്‍ മാത്രമാണോ വാര്‍ത്താസമ്മേളനത്തിന് എത്തിയതെന്ന് സൂര്യകുമാര്‍ അവരോട് പുഞ്ചിരിയോടെ ചോദിക്കുകയും ചെയ്തു.

രണ്ടുപേരും ചുരുക്കം ചില ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് സൂര്യുകുമാര്‍ ഏറെ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു. ഏതായാലും സമീപകാലത്ത് ഒരു ഇന്ത്യന്‍ ക്യാപറ്റനും ഇത്തരത്തില്‍ ഒരു വാര്‍ത്താ സമ്മേളനം നടത്തേണ്ടി വന്നിട്ടില്ല. ലോകകപ്പില്‍ ഇന്ത്യയുടെ വാര്‍ത്ത സമ്മേളനത്തിനായി 100ലധികം മാധ്യമപ്രവര്‍ത്തകരാണ് എത്തിയിരുന്നത്. സെമിഫൈനലിനും ഫൈനലിനും തൊട്ടുമുമ്പുള്ള വാര്‍ത്ത സമ്മേളനങ്ങളില്‍ ഇത് 200കടന്നിരുന്നു. 

ലോകകപ്പ് കളിച്ച ടീമിലെ മിക്ക താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. വൈകീട്ട് ഏഴിനാണ് ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി 20 മത്സരം ആരംഭിക്കുന്നത്. സൂര്യകുമാറിനെ കുടാതെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ഇഷാന്‍ കിഷന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മാത്രമാണ്. മൂന്നാം ട്വന്റി 20 ശേഷം ശ്രേയസ് അയ്യര്‍ ടീമിന്റെ ഭാഗമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com