ഇന്ത്യ തോറ്റത് ക്രിക്കറ്റിന്റെ വിജയം; കോഹ്‌ലി സെഞ്ച്വറി നേടിയെങ്കില്‍ മത്സരഫലം മാറുമായിരുന്നു; പാക് മുന്‍ ഓള്‍റൗണ്ടര്‍

അഹമ്മദാബാദിലെ പോലെ ഇത്രയും മോശമായ മറ്റൊരു പിച്ച് ഒരു മറ്റ് എവിടെയും കണ്ടില്ലെന്നും റസാഖ് പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കറാച്ചി:  ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റത് ക്രിക്കറ്റിന്റെ വിജയമെന്ന് പാക് മുന്‍ ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ്. ഒരു പാകിസ്ഥാനി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലായിരുന്നു റസാഖിന്റെ പ്രതികരണം. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം വന്‍ ആത്മവിശ്വാസത്തിലായിരുന്നെന്നും ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യ കപ്പടിച്ചാല്‍ അത് സങ്കടകരമായ നിമിഷമായിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദിലെ പോലെ ഇത്രയും മോശമായ മറ്റൊരു പിച്ച് ഒരു മറ്റ് എവിടെയും കണ്ടില്ലെന്നും റസാഖ് പറഞ്ഞു. 'ഇന്ത്യന്‍ ടീം അമിത ആത്മവിശ്വാസത്തിലായിരുന്നു, മത്സരത്തില്‍ ഇന്ത്യ തോറ്റു. ക്രിക്കറ്റ് ജയിച്ചു. ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കില്‍, കളിയെ സംബന്ധിച്ചിടത്തോളം അത് വളരെ സങ്കടകരമായ നിമിഷമായിരിക്കും. സാഹചര്യങ്ങള്‍ നേട്ടത്തിനായി ഉപയോഗിച്ചു. ഇന്ത്യ തോറ്റത് ക്രിക്കറ്റിന്റെ വിജയമാണ്' - റസാഖ് പറഞ്ഞു.

ആതിഥേയര്‍ എന്ന നിലയില്‍ പരമാവധി സാഹചര്യങ്ങള്‍ ഇന്ത്യന്‍ ടീം മുതലെടുത്തതായും അദ്ദേഹം പറഞ്ഞു. അവസാനമ മത്സരത്തില്‍ വിരാട് കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെയെന്നും റസാഖ് പറഞ്ഞു.

ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് പുറത്തായപ്പോള്‍ 7 ഓവര്‍ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡും 110 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍നസ് ലബുഷെയ്നുമാണ് ഓസീസിന്റെ ആറാം ലോകകപ്പ്  വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com