മിന്നുവിനെ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്; വനിതാ പ്രീമിയര്‍ ലീഗ് താര ലേലം ഡിസംബര്‍ ഒന്‍പതിന്

ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്‌സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തിന്റെ (ഡബ്ല്യുപിഎല്‍) തര ലേലം ഡിസംബര്‍ ഒന്‍പതിന് മുംബൈയില്‍ നടക്കും. ടൂര്‍ണമെന്റിന്റെ രണ്ടാം അധ്യായമാണ് ഇത്തവണ നടക്കുന്നത്. മലയാളി താരവും ഇന്ത്യന്‍ വനിതാ എ ടീം ക്യാപ്റ്റനുമായ മിന്നു മണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തി. 

ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഗുജറാത്ത് ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്‌സ് ടീമുകളാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്നത്. ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സാണ് ചാമ്പ്യന്‍മാരായത്. ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് വീഴ്ത്തിയത്. 

3.4 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ത്യന്‍ സൂപ്പര്‍ ഓപ്പണര്‍ സ്മൃതി മന്ധാനയെ സ്വന്തമാക്കിയതാണ് റെക്കോര്‍ഡ് ലേലം. നാറ്റ് സീവര്‍ ബ്രന്റ്, ബെത് മൂണി, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവരവും വലിയ നേട്ടം കഴിഞ്ഞ ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളാണ്. 

ഡല്‍ഹി മിന്നു അടക്കമുള്ള താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ മൂന്ന് താരങ്ങളെ റിലീസ് ചെയ്തു. ഗുജറാത്ത് ജയന്റ്‌സ് അന്നബെല്‍ സതര്‍ലാന്‍ഡടക്കമുള്ള വലിയ താരങ്ങളെ ഒഴിവാക്കി. ഇന്ത്യന്‍ താരം എസ് മേഘ്‌നയും ഒഴിവാക്കപ്പെട്ടവരിലുണ്ട്. ഇരുവരുമടക്കം 12 താരങ്ങളെ ഗുജറാത്ത് റിലീസ് ചെയ്തു. 

ആര്‍സിബി ഡെയ്ന്‍ വാന്‍ നികെര്‍ക് അടക്കമുള്ള താരങ്ങളെയാണ് ഒഴിവാക്കിയത്. ഏഴ് താരങ്ങളെ ടീം റിലീസ് ചെയ്തു. മുംബൈ നാല് താരങ്ങളെ റിലീസ് ചെയ്തു. യുപിയും നാല് താരങ്ങളെ ഒഴിവാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com