ഫൈനലില്‍ പൊരുതി വീണ് സാത്വിക്- ചിരാഗ് സഖ്യം; ചൈന മാസ്റ്റേഴ്‌സില്‍ കിരീട നഷ്ടം

രണ്ട് സെറ്റ് മാത്രമാണ് പോരാട്ടം നീണ്ടത്. രണ്ടാം സെറ്റില്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സഖ്യം ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഷെന്‍സാന്‍: ഏഷ്യന്‍ ഗെയിംസ് സുവര്‍ണ ജേതാക്കളായ ഇന്ത്യയുടെ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് ടീം സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യത്തിനു ചൈന മാസ്റ്റേഴ്‌സ് സൂപ്പര്‍ 750 ബാഡ്മിന്റണ്‍ ഫൈനലില്‍ തോല്‍വി. ലോക അഞ്ചാം നമ്പര്‍ സഖ്യമായ സാത്വിക്- ചിരാഗ്, ചൈനയുടെ തന്നെ ലോക ഒന്നാം നമ്പര്‍ സഖ്യം ലിയാങ് വി കെങ്- വാങ് ചാങ് സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്. 

മൂന്ന് സെറ്റ് നീണ്ട പോരില്‍ ഇന്ത്യന്‍ സഖ്യം രണ്ടാം സെറ്റ് നേടി തിരിച്ചു വന്നിരുന്നു. എന്നാല്‍ ഒന്നാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കി ചൈനീസ് സഖ്യം ആധിപത്യം സ്ഥാപിച്ചു. ഇന്ത്യന്‍ സഖ്യം പൊരുതി വീഴുകയായിരുന്നു. സ്‌കോര്‍: 10-21, 21-18, 19-21. ഒരു മണിക്കൂറും ഒന്‍പത് മിനിറ്റും മത്സരം നീണ്ടു. 

ഇന്ത്യന്‍ സഖ്യം ഈ വര്‍ഷം മികച്ച ഫോമിലാണ് കളിക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ഇന്തോനേഷ്യ സൂപ്പര്‍ 1000, കൊറിയ സൂപ്പര്‍ 500, സ്വിസ് സൂപ്പര്‍ 300 പോരാട്ടങ്ങളില്‍ സഖ്യം ഇത്തവണ കിരീടം സ്വന്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com