പൃഥ്വി ഷായെ ഡല്‍ഹി നിലനിര്‍ത്തി; ശാര്‍ദുലിനെ ഒഴിവാക്കി കൊല്‍ക്കത്ത

പരിക്കേറ്റ് വിശ്രമത്തിലാണ് പൃഥ്വി. താരം വരുന്ന ഐപിഎല്‍ സീസണ്‍ ആകുമ്പോഴേക്കും പരിക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തുമെന്നാണ് കോച്ച് റിക്കി പോണ്ടിങ്, ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി എന്നിവര്‍ പ്രതീക്ഷിക്ക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും പൃഥ്വി ഷാ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കും. താരത്തെ ടീം നിലനിര്‍ത്തി. സര്‍ഫറാസ് ഖാന്‍, മനീഷ് പാണ്ഡെ എന്നിവരെ നേരത്തെ ടീം റിലീസ് ചെയ്തിരുന്നു. 

പരിക്കേറ്റ് വിശ്രമത്തിലാണ് പൃഥ്വി. താരം വരുന്ന ഐപിഎല്‍ സീസണ്‍ ആകുമ്പോഴേക്കും പരിക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തുമെന്നാണ് കോച്ച് റിക്കി പോണ്ടിങ്, ടീം ഡയറക്ടര്‍ സൗരവ് ഗാംഗുലി എന്നിവര്‍ പ്രതീക്ഷിക്കുന്നത്. കൗണ്ടിയില്‍ മിന്നും ഫോമില്‍ കളിക്കവേയാണ് പൃഥ്വിക്ക് പരിക്കേറ്റത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂറിനെ റിലീസ് ചെയ്തു. 10.75 കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ ശാര്‍ദുലിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. ഒന്നു രണ്ട് മികച്ച പ്രകടനങ്ങള്‍ മാത്രമാണ് താരത്തില്‍ നിന്നു വന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com