ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് ഇല്ല, ഗുജറാത്തില്‍ തന്നെ; സഞ്ജു, ധോനി, രോഹിത് തുടരും

മലയാളി താരങ്ങളായ കെഎം ആസിഫ്, അബ്ദുല്‍ ബാസിത് എന്നിവരെ റിലീസ് ചെയ്തു. മുംബൈ, മലയാളി താരം സന്ദീപ് വാര്യരേയും ഒഴിവാക്കി

മുംബൈ: അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഹര്‍ദിക് പാണ്ഡ്യ ഗുജറാത്ത് നായകനായി തന്നെ തുടരും. താരത്തെ വമ്പന്‍ തുക മുടക്കി മുംബൈ ഇന്ത്യന്‍സ് തിരിച്ചു ടീമിലെത്തിക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലനിര്‍ത്തിയ താരങ്ങളുടെ ഗുജറാത്ത് ടീം പട്ടികയില്‍ ഹര്‍ദിക് ഉണ്ട്. താരങ്ങളെ നിലനിര്‍ത്താനും റിലീസ് ചെയ്യാനുമുള്ള സമയം അവസാനിച്ചതോടെ പട്ടിക ഐപിഎല്‍ ടീമുകള്‍ പുറത്തു വിട്ടു. 

രാജസ്ഥാന്‍ റോയല്‍സ് മലയാളി താരം സഞ്ജു സാംസണെ നിലനിര്‍ത്തിയപ്പോള്‍ മറ്റ് രണ്ട് മലയാളി താരങ്ങളായ കെഎം ആസിഫ്, അബ്ദുല്‍ ബാസിത് എന്നിവരെ റിലീസ് ചെയ്തു. മുംബൈ, മലയാളി താരം സന്ദീപ് വാര്യരേയും ഒഴിവാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോനിയെ നിലനിര്‍ത്തി. അമ്പാട്ടി റായഡു, ബെന്‍ സ്റ്റോക്‌സ് അടക്കമുള്ള താരങ്ങളെ അവര്‍ റിലീസ് ചെയ്തു. 32.1 കോടി രൂപയാണ് സിഎസ്‌കെയുടെ കൈവശമുള്ളത്. 

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തി. എന്നാല്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ജോഫ്ര ആര്‍ച്ചറിനെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയതു ശ്രദ്ധേയമായി. 

കൊല്‍ക്കത്ത ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍ അടക്കമുള്ളവരെ നിലനിര്‍ത്തി. എയ്ഡന്‍ മാര്‍ക്രം, ഹെന്റി ക്ലാസന്‍ അടക്കമുള്ള താരങ്ങളെ എസ്ആര്‍എച് നിലനിര്‍ത്തി. 13.25 കോടിക്ക് ടീം സ്വന്തമാക്കിയ ഇംഗ്ലണ്ട് യുവ താരം ഹാരി ബ്രൂകിനെ അവര്‍ റിലീസ് ചെയ്തതാണ് ശ്രദ്ധേയം.

10 ടീമുകളും റിലീസ് ചെയ്ത താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- അമ്പാട്ടി റായുഡു, കെയ്ല്‍ ജാമിസന്‍, സിസന്‍ഡ് മഗല, ആകാശ് സിങ്, ബെന്‍ സ്റ്റോക്‌സ്, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ശുഭരാന്‍ഷു സേനാപതി, ഭഗവത് വര്‍മ.

രാജസ്ഥാന്‍ റോയല്‍സ്- ജോ റൂട്ട്, ജാസന്‍ ഹോള്‍ഡര്‍, ആകാശ് വസിഷ്ഠ്, കുല്‍ദീപ് യാദവ്, ഒബെദ് മക്കോയ്, മരുഗന്‍ അശ്വിന്‍, കെസി കരിയപ്പ, അബ്ദുല്‍ ബാസിത്, കെഎം ആസിഫ്. 

പഞ്ചാബ് കിങ്‌സ്- ഭനുക രജപക്‌സ, മോഹിത് രതി, ബജ്‌തേജ്, അംഗജ് ബവ, ഷാരൂഖ് ഖാന്‍. ഒന്‍പത് കോടി മുടക്കിയാണ് നേരത്തെ ഷാരൂഖിനെ ടീം സ്വന്തമാക്കിയത്. 

ഡല്‍ഹി ക്യാപിറ്റല്‍സ്- റിലി റൂസോ, ചേതന്‍ സക്കരിയ, റോവ്മന്‍ പവല്‍, മനിഷ് പാണ്ഡെ, ഫില്‍ സാള്‍ട്ട്, മുസ്തഫിസുര്‍ റഹ്മാന്‍, കമലേഷ് നഗര്‍കോട്ടി, സര്‍ഫറാസ് ഖാന്‍, അമന്‍ ഖാന്‍, പ്രിയ ഗാര്‍ഗ്. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ഷാകിബ് അല്‍ ഹസന്‍, ലിറ്റന്‍ ദാസ്, ആര്യ ദേശായ്, ഡേവിഡ് വീസ്, നാരായണ്‍ ജഗദീശന്‍, മന്‍ദീപ് സിങ്, കുല്‍വന്ദ് ഖജ്രോലിയ, ശാര്‍ദുല്‍ ഠാക്കൂര്‍, ലോക്കി ഫെര്‍ഗൂസന്‍, ഉമേഷ് യാദവ്, ടിം സൗത്തി, ജോണ്‍സന്‍ ചാള്‍സ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- ഹാരി ബ്രൂക്, സമര്‍ഥ് വ്യാസ്, കാര്‍ത്തിക് ത്യാഗി, വിവ്രാന്ത് ശര്‍മ, അകീല്‍ ഹുസൈന്‍, ആദില്‍ റഷീദ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ജയദേവ് ഉനദ്കട്, ഡാനിയല്‍ സാംസ്, മനന്‍ വോറ, സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, അര്‍പിത് ഗുലേരിയ, സൂര്യാന്‍ഷ് ഷെഡ്‌ഗെ, കരുണ്‍ നായര്‍. 

ഗുജറാത്ത് ടൈറ്റന്‍സ്- പ്രദീപ് സംഗ്‌വാന്‍, ഒഡീന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ദസുന്‍ ഷനക, യാഷ് ദയാല്‍, കെഎസ് ഭരത്, ശിവം മവി, ഉര്‍വില്‍ പട്ടേല്‍. 

മുംബൈ ഇന്ത്യന്‍സ്- ജോഫ്ര ആര്‍ച്ചര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡ്വാന്‍ ജന്‍സന്‍, ജെയ് റിച്ചാര്‍ഡ്‌സ്, റിയലി മെരിഡിത്, ക്രിസ് ജോര്‍ദാന്‍, സന്ദീപ് വാര്യര്‍, മുഹമ്മദ് അര്‍ഷദ് ഖാന്‍, രമണ്‍ദീപ് സിങ്, ഹൃതിക് ഷോകീന്‍, രാഘവ് ഗോയല്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- വാനിന്ദു ഹസരംഗ, ജോഷ് ഹെയ്‌സല്‍വുഡ്, ഹര്‍ഷല്‍ പട്ടേല്‍, ഫിന്‍ അല്ലന്‍, മിഷേല്‍ ബ്രെയ്‌സ്‌വെല്‍, ഡേവിഡ് വില്ലി, വെയ്ന്‍ പാര്‍നല്‍, സോനു യാദവ്, അവിനാഷ് സിങ്, സിദ്ധാര്‍ഥ് കൗള്‍, കേദാര്‍ ജാദവ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com