കാര്യവട്ടം കളിയാവേശത്തിൽ; ഓസീസിനെതിരെ വിജയത്തുടർച്ച ലക്ഷ്യമിട്ട് ഇന്ത്യ

നായകന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവര്‍ ആദ്യ കളിയില്‍ പുറത്തെടുത്ത ഫോം തുടരുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ ടീം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തില്‍/ഫോട്ടോ: പിടിഐ
ഇന്ത്യന്‍ ടീം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തില്‍/ഫോട്ടോ: പിടിഐ

തിരുവനന്തപുരം: വിശാഖപട്ടണത്ത് നടന്ന ആദ്യമത്സരത്തിലെ ജയം ആവര്‍ത്തിക്കാന്‍ ഇന്ത്യ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലിറങ്ങും. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം രാത്രി ഏഴുമുതല്‍ ആരംഭിക്കും. 

നായകന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവര്‍ ആദ്യ കളിയില്‍ പുറത്തെടുത്ത ഫോം തുടരുമെന്നാണ് പ്രതീക്ഷ.  മുന്‍നിര ബാറ്റര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ബൗളര്‍മാരായ അര്‍ഷദീപ് സിങ്, രവി ബിഷ്ണോയ്, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കളിക്കുന്ന ടീം ആവേശം ചോരാതെ കളിക്കുമെന്നാണ് കരുതുന്നത്. 

ഏകദിന ലോകകപ്പ് വിജയിച്ച ഏഴുതാരങ്ങളാണ് ഓസ്ട്രേലിയക്കായി ഗ്രൗണ്ടിലിറങ്ങുന്നത്. ക്യാപ്ടന്‍ മാത്യു വെയ്ഡ്, ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ളിസ്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജേസണ്‍ ബെന്‍ഡ്രോഫ്, ആദം സാംപ തുടങ്ങിയ പരിചയസമ്പന്നര്‍ ടീമിലുണ്ട്. 


ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറിലാണ് മറികടന്നത്. 80 റണ്‍സ് നേടിയ നായകന്‍ സൂര്യകുമാര്‍ യാദവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ഇഷാന്‍ കിഷനും അര്‍ധ സെഞ്ചറി നേടി. 2 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ആകെ 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com