ലഷ്മണ്‍ ഇന്ത്യന്‍ കോച്ചാകും, ദ്രാവിഡ് ഐപിഎല്ലിലേക്ക്? 

നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ പരിശീലകന്‍ ലക്ഷ്മണാണ്. മുന്‍ താരം സ്ഥാനത്തു തുടരുമെന്നാണ് സൂചന
ലഷ്മണ്‍, ദ്രാവിഡ്/ ട്വിറ്റർ
ലഷ്മണ്‍, ദ്രാവിഡ്/ ട്വിറ്റർ
Updated on

മുംബൈ: ലോകകപ്പോടെ കരാര്‍ അവസാനിച്ച രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടരില്ലെന്നു ഏറെക്കുറെ ഉറപ്പായി. പകരക്കാരനായി വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ മുഖ്യ കോച്ചാകുമെന്നു റിപ്പോര്‍ട്ടുകള്‍. 

നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ പരിശീലകന്‍ ലക്ഷ്മണാണ്. മുന്‍ താരം സ്ഥാനത്തു തുടരുമെന്നാണ് സൂചന. 

രാഹുല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി സ്ഥാനത്തേക്കു തിരിച്ചു വരുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ലക്ഷ്മണാണ് ഈ സ്ഥാനത്തുള്ളത്. 

അതേസമയം ഐപിഎല്ലിലേക്ക് രാഹുലിനെ തിരിച്ചെത്തിക്കാനും ശ്രമങ്ങളുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ മെന്ററായി രാഹുലിനെ പരിഗണിക്കുന്നുണ്ട്. 

കഴിഞ്ഞ സീസണ്‍ വരെ അവരുടെ മെന്റര്‍ സ്ഥാനത്തുണ്ടായിരുന്ന ഗൗതം ഗംഭീര്‍ തന്റെ പഴയ തട്ടകമായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്ക് മെന്ററായി പോയതോടെയാണ് ഈ സ്ഥാനത്ത് ഒഴിവുള്ളത്. കൊല്‍ക്കത്തയെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച താരമാണ് ഗംഭീര്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com