ബാറ്റില്‍ പലസ്തീന്‍ പതാക; പാകിസ്ഥാൻ താരത്തിന് പിഴ ശിക്ഷ

ദേശീയ ടി20 മത്സരത്തിനായി താരം ബാറ്റിങിനിറങ്ങിയപ്പോള്‍ ഐസിസി നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി
അസം ഖാൻ, ബാറ്റിലെ പലസ്തീൻ പതാക/ ട്വിറ്റർ
അസം ഖാൻ, ബാറ്റിലെ പലസ്തീൻ പതാക/ ട്വിറ്റർ

കറാച്ചി: മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മൊയിന്‍ ഖാന്റെ മകനും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ അസം ഖാന് പിഴ ശിക്ഷ. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് താരത്തിനു പിഴ ചുമത്തിയത്. 

ദേശീയ ടി20 മത്സരത്തിനായി താരം ബാറ്റിങിനിറങ്ങിയപ്പോള്‍ ഐസിസി നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. പിന്നാലെയാണ് നടപടി. താരം മാച്ച് ഫീയുടെ 50 ശതമാനം പിഴയൊടുക്കണം.

ബാറ്റിങിനു ഇറങ്ങിയപ്പോള്‍ താരം ബാറ്റില്‍ പലസ്തീന്‍ പതാക പതിപ്പിച്ചിരുന്നു. ഇതു നിയമ ലംഘനമാണ്. അനുവാദമില്ലാത്ത ലോഗോ ബാറ്റില്‍ പ്രദര്‍ശിപ്പിച്ചതിനാണ് നടപടി. 

ടുര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം സമാന ബാറ്റ് തന്നെ ഉപയോഗിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. മൂന്നാം പോരിനിറങ്ങിയപ്പോഴും പലസ്തീന്‍ പതാക പതിച്ച ബാറ്റാണ് ഉപയോഗിച്ചത്. പിന്നാലെയാണ് നടപടി. 

ക്രിക്കറ്റ് താരങ്ങള്‍ വസ്ത്രങ്ങളിലോ കളിക്കുള്ള മറ്റ് ഉപകരണങ്ങളിലോ രാഷ്ട്രീയ, മത, വംശീയപരമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നു ഐസിസി ചട്ടത്തിലുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ക്കും ഗ്രൗണ്ടില്‍ സ്ഥാനമില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com