'ക്യാപ്റ്റന്‍ ഗില്‍'- ഹര്‍ദികിനു പകരം ശുഭ്മാന്‍ ഗില്‍ ഗുജറാത്തിനെ നയിക്കും

കന്നി വരവില്‍ തന്നെ ഗുജറാത്തിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ ഹര്‍ദികിനു സാധിച്ചിരുന്നു. തൊട്ടടുത്ത സീസണില്‍ ടീം ഫൈനലിലെത്തിയെങ്കിലും റണ്ണേഴ്‌സ് അപ്പായി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

അഹമ്മദാബാദ്: രണ്ട് സീസണുകളില്‍ ടീമിനെ നയിച്ച ഹര്‍ദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിക്ക് പോകുന്നതു ഉറപ്പായതിനു പിന്നാലെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. 2024 ഐപിഎല്‍ സീസണില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഗുജറാത്തിനെ നയിക്കും. ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചത് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

കന്നി വരവില്‍ തന്നെ ഗുജറാത്തിനെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ ഹര്‍ദികിനു സാധിച്ചിരുന്നു. തൊട്ടടുത്ത സീസണില്‍ ടീം ഫൈനലിലെത്തിയെങ്കിലും റണ്ണേഴ്‌സ് അപ്പായി. 

ഏഴ് കോടി രൂപയ്ക്കാണ് ശുഭ്മാന്‍ ഗില്ലിനെ 2022ല്‍ ഗുജറാത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പാളയത്തില്‍ നിന്നു ടീമിലെത്തിച്ചത്. ടീമിന്റെ ഓപ്പണര്‍ കൂടിയായ താരം മികച്ച പ്രകടനങ്ങളാല്‍ കന്നി കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. 

ഐപിഎല്ലില്‍ ഒരു ടീമിന്റെ സ്ഥിര നായകനായി എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരമായി ഗില്‍ ഇതോടെ മാറി. നേരത്തെ 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായക സ്ഥാനത്ത് 22ാം വയസില്‍ എത്തിയ വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. 

തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിലും അര്‍പ്പിച്ച വിശ്വാസത്തിനും ഗില്‍ ഗുജറാത്ത് ടീമിനു നന്ദി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും ടീം നടത്തിയ മുന്നേറ്റം വരുന്ന സീസണിലും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com