ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ കേരളത്തിനായി സെഞ്ച്വറി നേടി വിഷ്ണു വിനോട്. ഒഡിഷക്കെതിരായ പോരാട്ടത്തില്‍ കേരളം നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു.
85 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം വിഷ്ണു 120 റണ്‍സ് കണ്ടെത്തി. 27 പന്തില്‍ 48 റണ്‍സുമായി അബ്ദുല്‍ ബാസിത് പുറത്താകാതെ നിന്നു. താരം മൂന്ന് വീതം സിക്‌സും ഫോറും പറത്തി. അഖില്‍ സക്കറിയ 34 റണ്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 റണ്‍സും കണ്ടെത്തി. രോഹന്‍ പ്രേം ാെ7 റണ്‍സെടുത്തു.
ഒഡിഷക്കായി അഭിഷേക് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. വിജയത്തിലേക്ക് ബാറ്റേന്തുന്ന ഒഡിഷ നിലവില്‍ 17 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക