'എവിടെ ഇച്ഛാശക്തിയുണ്ടോ, അവിടെ വഴിയുമുണ്ട്'; സില്‍ക്യാര രക്ഷാദൗത്യത്തില്‍ നന്ദി പറഞ്ഞ് സേവാഗ്

'41 തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതില്‍ നന്ദിയുണ്ട്'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡെറാഡൂണ്‍: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് സേവാഗ് ആഹ്ലാദം പങ്കുവെച്ചത്. 

എവിടെ ഇച്ഛാശക്തിയുണ്ടോ, അവിടെ വഴിയുമുണ്ട്. 41 തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതില്‍ നന്ദിയുണ്ട്. NDRF, SDRF, സൈന്യം, ഈ അവിശ്വസനീയമായ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട എല്ലാവര്‍ക്കും നന്ദി. ജയ് ഹിന്ദ്. സേവാഗ് എക്‌സില്‍ കുറിച്ചു. 

സില്‍ക്യാര ടണല്‍ നിര്‍മ്മാണത്തിനിടെ നവംബര്‍ 12 നാണ് 41 തൊഴിലാളികള്‍ തുരങ്കം ഇടിഞ്ഞ് ടണലിനുള്ളില്‍ കുടുങ്ങിയത്. 17 ദിവസത്തിന് ശേഷം ഇന്നലെയാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ചത്. രക്ഷപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com