ആശിഷ് നെഹ്‌റ 'നോ' പറഞ്ഞു; ദ്രാവിഡ് ടി20 ലോകകപ്പ് വരെ തുടരണമെന്നു രോഹിത് ആഗ്രഹിച്ചു

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ ദ്രാവിഡ് ലോകകപ്പ് വരെ ടീമിനെ പരിശീലിപ്പിക്കണമെന്ന നിലപാടെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് കോച്ചുമായ ആശിഷ് നെഹ്‌റയെ ബിസിസിഐ പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ട്. നെഹ്‌റയെ സമീപിച്ചെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെയാണ് രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചത്. 

വരുന്ന ടി20 ലോകകപ്പ് വരെയങ്കിലും മുഖ്യ കോച്ചായി തുടരാന്‍ ദ്രാവിഡിനോടു ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ ദ്രാവിഡ് ലോകകപ്പ് വരെ ടീമിനെ പരിശീലിപ്പിക്കണമെന്ന നിലപാടെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇന്ത്യയുടെ ടി20 ടീം പരിശീലകനായെങ്കിലും സ്ഥാനം എല്‍ക്കണമെന്നു ബിസിസിഐ നെഹ്‌റയോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം അതിനും നിന്നില്ല. 

കന്നി വരവില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കിയ നെഹ്‌റയുടെ മികവാണ് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കിയത്. തുടര്‍ച്ചയായി രണ്ട് സീസണിലും ടീമിനെ ഫൈനലിലെത്തിക്കാനും നെഹ്‌റയ്ക്ക് സാധിച്ചു. 

നിലവില്‍ ദ്രാവിഡ് സ്ഥാനത്തു തുടരാമെന്നു സമ്മതം അറിയിച്ചതോടെയാണ് പ്രതിസന്ധിക്ക് അയവ് വന്നത്. ദ്രാവിഡിനൊപ്പം ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെ, ഫീല്‍ഡിങ് പരിശീലകന്‍ ടി ദിലീപ് എന്നിവരും തുടരും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com