ഇന്ത്യന്‍ ക്യാപ്റ്റനായും മിന്നി മിന്നു! ജയം, അരങ്ങേറ്റം അവിസ്മരണീയം 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറഞ്ഞ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് എടുത്തത്
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മിന്നു മണി/ ട്വിറ്റർ
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മിന്നു മണി/ ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി കേരളത്തിന്റെ സ്വന്തം മിന്നു മണി. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു തകര്‍പ്പന്‍ ജയം. ടി20 പരമ്പരയിലെ ആദ്യ പോരില്‍ ഇന്ത്യന്‍ വനിതകള്‍ മൂന്ന് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം നേടി. ഇന്ത്യന്‍ ക്യാപ്റ്റനായുള്ള ആദ്യ പോരില്‍ തന്നെ മിന്നുവിന് വിജയത്തുടക്കം. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറഞ്ഞ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് എടുത്തത്. 

ദിഷ കസത് (25), ദിനേഷ് വൃന്ദ, ജ്ഞാനാനന്ദ ദിവ്യ (22 വീതം) എന്നിവര്‍ ഇന്ത്യക്കായി തിളങ്ങി. മിന്നു ബാറ്റിങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ബൗളിങില്‍ താരം നാലോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. 

മിന്നു നേടിയ ആ ഒറ്റ വിക്കറ്റ് പക്ഷേ, മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവ് ടീമിനു സമ്മാനിച്ചു. ഇംഗ്ലണ്ടിനായി മികച്ച ബാറ്റിങുമായി കളം നിറഞ്ഞ ഹോളി ആര്‍മിറ്റേജിനെ (52) സ്വന്തം പന്തില്‍ പിടിച്ചു പുറത്താക്കാന്‍ മിന്നുവിനു സാധിച്ചു. സെരെന്‍ സ്‌മേല്‍ (31) നെ കൂട്ടുപിടിച്ച് ഹോളി നടത്തിയ മുന്നേറ്റം ഒരുവേള ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷ നല്‍കിയിരുന്നു. 

അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡും ഫോറും. ഇതോടെ ആറ് പന്തില്‍ ഏഴ് എന്ന നിലയിലേക്കായി. എന്നാല്‍ ആദ്യ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രം. എന്നാല്‍ അവസാന രണ്ട് പന്തില്‍ ഇംഗ്ലണ്ടിനു തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അവര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com