ശ്രീശാന്ത് അമേരിക്കന്‍ പ്രീമിയര്‍ ലീഗില്‍, സ്റ്റുവർട്ട് ബിന്നിയും കളിക്കും

ഡിസംബര്‍ 19 മുതല്‍ 31 വരെ ഹൂസ്റ്റണിലാണ് അമേരിക്കന്‍ പ്രീമിയര്‍ ലീഗ് (എപിഎല്‍). ഏഴ് ടീമുകളാണ് മത്സരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൂസ്റ്റണ്‍: മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത് അമേരിക്കന്‍ പ്രീമിയര്‍ ലീഗ് ടി20യില്‍ കളിക്കും. ശ്രീശാന്തിനൊപ്പം മുന്‍ ഇന്ത്യന്‍ താരം തന്നെയായ സ്റ്റുവര്‍ട്ട് ബിന്നിയും കളിക്കാനിറങ്ങും. ഇരുവരും വിരമിച്ചതിനാല്‍ അമേരിക്കന്‍ ലീഗില്‍ കളിക്കാന്‍ വിലക്കില്ല. 

ഡിസംബര്‍ 19 മുതല്‍ 31 വരെ ഹൂസ്റ്റണിലാണ് അമേരിക്കന്‍ പ്രീമിയര്‍ ലീഗ് (എപിഎല്‍). ഏഴ് ടീമുകളാണ് മത്സരിക്കുന്നത്. പ്രീമിയം ഇന്ത്യന്‍സ് ടീമിലാണ് ശ്രീശാന്ത് കളിക്കുന്നത്. രണ്ടാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്.

പ്രീമിയം ഇന്ത്യന്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ നന്ദി പറയുന്നതായും അംഗീകാരമായി കാണുന്നതായും ശ്രീശാന്ത് വ്യക്തമാക്കി. ഇന്ത്യക്ക് പുറത്തുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താന്‍ പുതുമുഖമാണെന്നും അതൊരു വലിയ അനുഭവമായിരിക്കുമെന്നും അമേരിക്കന്‍ കാണികള്‍ക്ക് മുന്നില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും 40കാരനായ ശ്രീശാന്ത് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com