പർവീൺ മത്സരത്തിനിടെ (ചുവപ്പ് ജേഴ്സി)/ പിടിഐ
പർവീൺ മത്സരത്തിനിടെ (ചുവപ്പ് ജേഴ്സി)/ പിടിഐ

ബോക്‌സിങില്‍ ഒരു മെഡല്‍ കൂടി ഉറപ്പിച്ച് ഇന്ത്യ; പര്‍വീണ്‍ ഹൂഡ സെമിയില്‍, പാരിസ് ഒളിംപിക്‌സിന്

ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം സിതോര ടുര്‍ഡിബെകോവയെ വീഴ്ത്തിയാണ് താരം അവസാന നാലിലെത്തിയത്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിങില്‍ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കി ഇന്ത്യ. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ പര്‍വീണ്‍ ഹൂഡ സെമിയിലേക്ക് മുന്നേറിയതോടെയാണ് മെഡല്‍ ഉറപ്പിച്ചത്. 

മെഡല്‍ നേട്ടത്തിനൊപ്പം താരം അടുത്ത വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്‌സിനു യോഗ്യതയും നേടി. ക്വാര്‍ട്ടറില്‍ ഉസ്‌ബെക്കിസ്ഥാന്‍ താരം സിതോര ടുര്‍ഡിബെകോവയെ വീഴ്ത്തിയാണ് താരം അവസാന നാലിലെത്തിയത്. 

അഞ്ച് റൗണ്ടുകളിലും താരം മികവോടെ പൊരുതി. ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെയാണ് താരത്തിന്റെ സെമി പ്രവേശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com