ഷോട്ട് പുട്ടില്‍ തേജിന്ദര്‍ പാല്‍ സുവര്‍ണ താരം; അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം

അവസാന ശ്രമത്തില്‍ താണ്ടിയ 20.36 മീറ്ററാണ് താരത്തിനു സ്വര്‍ണം ഉറപ്പാക്കിയത്. ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മൂന്നാം ശ്രമത്തില്‍ 19.51 മീറ്റാണ് തേജിന്ദര്‍ എറിഞ്ഞത്
തേജിന്ദര്‍ പാല്‍/ ട്വിറ്റർ
തേജിന്ദര്‍ പാല്‍/ ട്വിറ്റർ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്‍മാരുടെ ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ തേജിന്ദര്‍ പാല്‍ സിങാണ് സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ ഇന്ത്യയുടെ അവിനാഷ് സാബ്‌ലെ സുവര്‍ണ നേട്ടം സ്വന്തമാക്കിതിനു പിന്നാലെയാണ് ഇരട്ടി മധുരമായി വീണ്ടും സ്വര്‍ണമെത്തിയത്. 

അവസാന ശ്രമത്തില്‍ താണ്ടിയ 20.36 മീറ്ററാണ് താരത്തിനു സ്വര്‍ണം ഉറപ്പാക്കിയത്. ആദ്യ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മൂന്നാം ശ്രമത്തില്‍ 19.51 മീറ്റാണ് തേജിന്ദര്‍ എറിഞ്ഞത്. നാലാം ശ്രമത്തില്‍ 20.06 മീറ്റര്‍. അഞ്ചാം ശ്രമം വീണ്ടും ഫൗള്‍. ആറാം ശ്രമം പക്ഷേ സ്വര്‍ണം തൊട്ട മികവായി മാറി. 

നേരത്തെ 8.19.53 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സ്വര്‍ണം സ്വന്തമാക്കിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് താരം ഇന്ത്യക്ക് അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം ഇന്ത്യക്ക് സമ്മാനിച്ചത്. 

ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 45ല്‍ എത്തി. 13 സ്വര്‍ണം, 16 വീതം വെള്ളി, വെങ്കലം മെഡലുകളുമായാണ് ആകെ നേട്ടം 45ല്‍ എത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com