മിക്‌സഡ് റിലേയില്‍ ശ്രീലങ്കയ്ക്ക് അയോഗ്യത; ഇന്ത്യയുടെ വെങ്കലം വെള്ളി മെഡലായി

3.14.34 സെക്കന്‍ഡിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. മലയാളി താരം മുഹമ്മദ് അജ്മല്‍, വിദ്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കടേശന്‍ എന്നിവരായിരുന്നു ഇന്ത്യക്കായി അണി നിരന്നത്
മിക്‌സഡ് റിലേ  ടീം/ ട്വിറ്റര്‍
മിക്‌സഡ് റിലേ ടീം/ ട്വിറ്റര്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് വീണ്ടും വെള്ളി മെഡല്‍ നേട്ടം. 4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ വെള്ളി മെഡല്‍ നേടി. ഇന്ത്യക്ക് ആദ്യം വെങ്കലമായിരുന്നു. എന്നാല്‍ വെള്ളി നേടിയ ശ്രീലങ്കന്‍ ടീം അയോഗ്യരായതോടെ ഇന്ത്യ വെള്ളിയിലേക്ക് കയറി. 

ശ്രീലങ്ക അയോഗ്യരാക്കപ്പെട്ടപ്പോള്‍ കസാഖിസ്ഥാന്‍ വെങ്കലം നേടി. ബഹ്‌റൈനാണ് സ്വര്‍ണം. 

3.14.34 സെക്കന്‍ഡിലാണ് ഇന്ത്യന്‍ ടീം ഫിനിഷ് ചെയ്തത്. മലയാളി താരം മുഹമ്മദ് അജ്മല്‍, വിദ്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കടേശന്‍ എന്നിവരായിരുന്നു ഇന്ത്യക്കായി അണി നിരന്നത്. 

ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതോടെ 60ല്‍ എത്തി. 13 സ്വര്‍ണം 24 വെള്ളി, 23 വെങ്കലം നേട്ടങ്ങളാണ് അക്കൗണ്ടിലുള്ളത്. 

അത്‌ലറ്റിക്‌സില്‍ രണ്ട് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലം മെഡലുകള്‍ നേടി. ആകെ 16 മെഡലുകള്‍ അത്‌ലറ്റിക്‌സില്‍ നിന്നു ഇന്ത്യ ഇതുവരെ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com