ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയത് ചൈന; അയോഗ്യത ഇന്ത്യക്ക്! നാടകീയത, ഒടുവില്‍ ജ്യോതിയുടെ വെങ്കലം വെള്ളി (വീഡിയോ)

റിപ്ലേ പരിശോധിച്ചാണ് ദേശീയ റെക്കോര്‍ഡ് ജേതാവായ ജ്യോതി പ്രതിഷേധം കടുപ്പിച്ചത്. ഇതോടെ ജ്യോതിക്ക് അനുമതി നല്‍കി. വു യാന്നിയെ അയോഗ്യയുമാക്കി
ജ്യോതി യരാജി/ പിടിഐ
ജ്യോതി യരാജി/ പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഇന്ത്യയുടെ ജ്യോതി യരാജിക്ക് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി. താരത്തിന്റെ വെങ്കല മെഡലാണ് വെള്ളിയായി മാറിയത്. 

ഫൈനലില്‍ അധികൃതര്‍ നടത്തിയ ഇടപെടലുകളാണ് വിവാദമായത്. വന്‍ ആശയക്കുഴപ്പങ്ങള്‍ക്കും സംഭവം ഇടയാക്കി. 

ഫൈനലില്‍ ജ്യോതി ഫൗള്‍ സ്റ്റാര്‍ട്ടായിരുന്നുവെന്നു വിധിച്ചു അവരെ അയോഗ്യയാക്കി. എന്നാല്‍ വെടിയൊച്ച മുഴങ്ങും മുന്‍പ് ഫൗള്‍ സ്റ്റാര്‍ട്ട് നടത്തിയത് ചൈനയുടെ സുവര്‍ണ പ്രതീക്ഷകയായ വു യാന്നിയായിരുന്നു. 

എന്നാല്‍ വിചിത്രമായ തീരുമാനമാണ് അധികൃതര്‍ എടുത്തത്. അവര്‍ അയോഗ്യത കല്‍പ്പിച്ചത് ജ്യോതിക്ക്. ഇതോടെ താരം പ്രതിഷേധം ഉയര്‍ത്തി. റിപ്ലേ പരിശോധിച്ചാണ് ദേശീയ റെക്കോര്‍ഡ് ജേതാവായ ജ്യോതി പ്രതിഷേധം കടുപ്പിച്ചത്. ഇതോടെ ജ്യോതിക്ക് അനുമതി നല്‍കി. വു യാന്നിയെ അയോഗ്യയുമാക്കി. 

പിന്നാലെ വു യാന്നിയും പ്രതിഷേധിച്ചതോടെ അധികൃതര്‍ ഇരുവര്‍ക്കും മത്സരിക്കാമെന്ന വിചിത്ര തീരുമാനമാണ് എടുത്തത്. ഫൈനല്‍ പോരില്‍ വു യാന്നി രണ്ടാം സ്ഥാനത്തും ജ്യോതി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 

ഫൈനലിന്റെ ഔദ്യോഗിക ഫലം പുറത്തു വിട്ടപ്പോള്‍ വു യാന്നിയെ അയോഗ്യയാക്കി പ്രഖ്യാപിച്ചു. വെങ്കലം നേടിയ ജ്യോതി രണ്ടാം സ്ഥാനത്തെത്തി വെള്ളിയും നേടി. ചൈനയുടെ തന്നെ ലിന്‍ യുവേയിയാണ് സ്വര്‍ണം നേടിയത്. ജപ്പാന്‍ താരം ടനക യുമി വെങ്കലത്തിനു അര്‍ഹയായി. 

13 സ്വര്‍ണം, 21 വെള്ളി, 22 വെങ്കലം മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്. ആകെ 56 മെഡലുകള്‍ ഇതുവരെ ഇന്ത്യ ഹാങ്ചൗവില്‍ സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com