സ്വര്‍ണം, വെള്ളി... ഒന്നുറപ്പിച്ച് ലവ്‌ലിന ഫൈനലില്‍; പാരിസ് ഒളിംപിക്‌സിനും; പ്രീതിക്ക് വെങ്കലം

സെമിയില്‍ തായ്‌ലന്‍ഡ് താരം ബെയ്‌സോന്‍ മനികോനിനെയാണ് ലവ്‌ലിന വീഴ്ത്തിയത്. ഈ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് ലവ്‌ലിന
ലവ്‍ലിനയുടെ പഞ്ച്/ പിടിഐ
ലവ്‍ലിനയുടെ പഞ്ച്/ പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിങില്‍ സ്വര്‍ണം, വെള്ളി മെഡലില്‍ ഒന്നുറപ്പിച്ച് ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. വനിതകളുടെ 75 കിലോ വിഭാഗത്തില്‍ താരം ഫൈനലിലേക്ക് മുന്നേറി. ഫൈനല്‍ ബെര്‍ത്തിനൊപ്പം ലവ്‌ലിന പാരിസ് ഒളിംപിക്‌സ് യോഗ്യതയും ഉറപ്പാക്കി. 

സെമിയില്‍ തായ്‌ലന്‍ഡ് താരം ബെയ്‌സോന്‍ മനികോനിനെയാണ് ലവ്‌ലിന വീഴ്ത്തിയത്. ഈ വിഭാഗത്തില്‍ നിലവിലെ ലോക ചാമ്പ്യന്‍ കൂടിയാണ് ലവ്‌ലിന. മത്സരത്തിലുടനീളം താരത്തിന്റെ സര്‍വാധിപത്യമായിരുന്നു. 

ഹാങ്ചൗവില്‍ ഒളിംപിക്‌സ് യോഗ്യത ഉറപ്പിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ലവ്‌ലിന. നേരത്തെ നിഖാത് സരീന്‍, പ്രീതി പവാര്‍, പര്‍വീണ്‍ ഹൂഡ എന്നിവരും ഒളിംപിക് ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. 

അതേസമയം വനിതകളുടെ 54 കിലോ വിഭാഗം മത്സരത്തില്‍ പ്രീതി പവാര്‍ വെങ്കലം നേടി. സെമിയില്‍ ചൈനയുടെ ചാങ് യുവാനോടു താരം തോല്‍വി വഴങ്ങി. 0-5നാണ് താരം പരാജയപ്പെട്ടത്.  

ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 62ല്‍ എത്തി. 13 സ്വര്‍ണം, 24 വെള്ളി, 25 വെങ്കലം മെഡലുകളാണ് ഇന്ത്യ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com