ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ്, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ 70 മെഡലുകള്‍ പഴങ്കഥയായി; അമ്പെയ്ത്തിലും സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 16-ാം സ്വര്‍ണം
അമ്പെയ്ത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ ജ്യോതി, സ്‌ക്രീന്‍ഷോട്ട്‌
അമ്പെയ്ത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ ജ്യോതി, സ്‌ക്രീന്‍ഷോട്ട്‌

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 16-ാം സ്വര്‍ണം.  അമ്പെയ്ത്ത് കോമ്പൗണ്ട് മിക്‌സ്ഡ് ടീമിനത്തിലാണ് ഇന്ത്യ സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയൊണ് ജ്യോതി- ഓജസ് സഖ്യം തോല്‍പ്പിച്ചത്. 

ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡായി. ഇതുവരെ 71 മെഡലുകളാണ് ഇന്ത്യ നേടിയത്. അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയതോടെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ 70 മെഡലുകള്‍ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.

നേരത്തെ നടത്തത്തില്‍ വെങ്കലം നേടിയതോടെയാണ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ റെക്കോര്‍ഡിനൊപ്പം എത്തിയത്. 35 കിലോമീറ്റര്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യ  വെങ്കലം നേടിയത്. 71 മെഡലില്‍ 16 സ്വര്‍ണം, 26 വെള്ളി, 29 വെങ്കലം എന്നിങ്ങനെയാണ് തരംതിരിച്ചുള്ള പട്ടിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com