അമ്പ് തറച്ചു വീണ്ടും...സ്വര്‍ണത്തില്‍! സുവര്‍ണ നേട്ടത്തില്‍ ഇന്ത്യയുടെ പുരുഷ അമ്പെയ്ത്ത് ടീമും

അഭിഷേക് വര്‍മ, പര്‍വിന്‍ ഓജാസ്, പ്രതമേഷ് സമാധന്‍ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ നേട്ടത്തില്‍ അമ്പ് കൊള്ളിച്ചത്
സ്വർണം സ്വന്തമാക്കിയ ആർച്ചറി ടീം/ പിടിഐ
സ്വർണം സ്വന്തമാക്കിയ ആർച്ചറി ടീം/ പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 21ാം സ്വര്‍ണം. അമ്പെയ്ത്ത് പുരുഷ വിഭാഗം കോംപൗണ്ട് ടീമിനത്തിലാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. നേരത്തെ ഇതേ വിഭാഗത്തിന്റെ വനിതാ ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. പിന്നാലെയാണ് പുരുഷ വിഭാഗത്തിലേയും നേട്ടം. 

അഭിഷേക് വര്‍മ, പര്‍വിന്‍ ഓജാസ്, പ്രതമേഷ് സമാധന്‍ എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ നേട്ടത്തില്‍ അമ്പ് കൊള്ളിച്ചത്. ദക്ഷിണ കൊറിയയായിരുന്നു ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 230നു എതിരെ 235 പോയിന്റുകള്‍ നേടിയാണ് ഇന്ത്യയുടെ മുന്നേറ്റം. 

12ാം ദിനത്തില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. സ്‌ക്വാഷ് മിക്സഡ് ടീമിനത്തിലും രാജ്യത്തിന്റെ സുവര്‍ണ നേട്ടമുണ്ടായി. ദീപിക പള്ളിക്കല്‍ - ഹരിന്ദര്‍ സിങ് പാല്‍ സഖ്യം ഫൈനലില്‍ മലേഷ്യയെ തോല്‍പ്പിക്കുകയായിരുന്നു. 

ചൈനീസ് തായ്‌പേയ്‌യെ തോല്‍പ്പിച്ചാണ് അമ്പെയ്ത്തില്‍ വനിതകളുടെ സ്വര്‍ണ നേട്ടം. ജ്യോതി സുരേഖ വെന്നം, അതിഥി ഗോപീചന്ദ്, പര്‍നീത് കൗര്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യയുടെ ആവേശ വിജയം.

ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 84 ആയി. 21 സ്വര്‍ണം, 31 വെള്ളി, 32 വെങ്കലം മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com