ഇന്ത്യക്ക് വീണ്ടും മെഡല്‍; സ്‌ക്വാഷ് സിംഗിള്‍സില്‍ സൗരവ് ഘോഷാലിനു വെള്ളി

മലേഷ്യന്‍ താരം ഈന്‍ യോ എന്‍ജിയോടു പരാജയപ്പെട്ടാണ് സൗരവ് വെള്ളിയില്‍ ഒതുങ്ങിയത്
സൗരവ് ഘോഷാൽ‌ മത്സരത്തിനിടെ/ പിടിഐ
സൗരവ് ഘോഷാൽ‌ മത്സരത്തിനിടെ/ പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു വെള്ളി കൂടി. പുരുഷന്‍മാരുടെ സ്‌ക്വാഷ് സിംഗിള്‍സിലാണ് ഇന്ത്യയുടെ വെള്ളി നേട്ടം. ഫൈനലില്‍ ഇന്ത്യന്‍ താരം സൗരവ് ഘോഷാല്‍ പൊരുതി വീണു. 

മലേഷ്യന്‍ താരം ഈന്‍ യോ എന്‍ജിയോടു പരാജയപ്പെട്ടാണ് സൗരവ് വെള്ളിയില്‍ ഒതുങ്ങിയത്. 1-3നാണ് ഇന്ത്യന്‍ താരം തോല്‍വി സമ്മതിച്ചത്. 

ഗെയിംസില്‍ ഇന്ത്യയുടെ 32ാം വെള്ളി മെഡലാണിത്. 21 സ്വര്‍ണം, 32 വെങ്കലം നേട്ടങ്ങളും അക്കൗണ്ടിലുണ്ട്. ആകെ മെഡല്‍ 85 ആയി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com