എല്ലാവരും രണ്ടക്കം! ലോകകപ്പ് ഉദ്ഘാടനത്തില്‍ തോറ്റിട്ടും ഇംഗ്ലണ്ടിന് ചരിത്ര നേട്ടം

ഒരു ടീമിലെ പത്ത് ബാറ്റര്‍മാരും രണ്ടക്കം കടന്നു എന്നതാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ നേട്ടം. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍
വിജയത്തിനു ശേഷം കോൺവെയ്ക്ക് കൈ കൊടുക്കുന്ന ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബട്ലർ/ പിടിഐ
വിജയത്തിനു ശേഷം കോൺവെയ്ക്ക് കൈ കൊടുക്കുന്ന ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബട്ലർ/ പിടിഐ

അഹമ്മദാബാദ്: ന്യൂസിലന്‍ഡിന്റെ പക തീര്‍ത്ത വിജയത്തില്‍ വിറങ്ങലിച്ചെങ്കിലും ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങിയത് അപൂര്‍വ നേട്ടം സ്വന്തമാക്കി. ക്രിക്കറ്റില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം. പുരുഷ, വനിതാ ക്രിക്കറ്റില്‍ ഇതുവരെ ഒരു ടീമും സ്വന്തമാക്കാത്ത അപൂര്‍വ നേട്ടം. 

ഒരു ടീമിലെ പത്ത് ബാറ്റര്‍മാരും രണ്ടക്കം കടന്നു എന്നതാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ നേട്ടം. 77 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (43), ജോണി ബെയര്‍സ്‌റ്റോ (33), ഹാരി ബ്രൂക് (25), ലിയാം ലിവിങ്‌സ്റ്റന്‍ (20), ആദില്‍ റഷീദ് (15), ഡേവിഡ് മാലന്‍ (14), മാര്‍ക് വുഡ് (13), ക്രിസ് വോക്‌സ് (11), മൊയീന്‍ അലി (11). ആദില്‍ റഷീദ്, മാര്‍ക് വുഡ് എന്നിവര്‍ പുറത്താകാതെ നിന്നു. 

എക്‌സ്ട്രാസ് പക്ഷേ ഒറ്റയക്കത്തില്‍ ഒതുങ്ങി. ആറ് റണ്‍സാണ് ഈ വഴി ഇംഗ്ലണ്ടിനു കിട്ടിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com