സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി റിസ്വാന്‍- സൗദ് ഷക്കീല്‍ സഖ്യം; തകര്‍ച്ചയില്‍ പതറാതെ പാകിസ്ഥാന്‍

ഇരുവരും അര്‍ധ സെഞ്ച്വറി നേടി. 52 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം സൗദ് 68 റണ്‍സെടുത്തു മടങ്ങി
സൗദ് ഷക്കീല്‍/ പിടിഐ
സൗദ് ഷക്കീല്‍/ പിടിഐ

ഹൈദരാബാദ്: നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ പൊരുതുന്നു. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അവര്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. മുഹമ്മദ് റിസ്വാന്‍- സൗദ് ഷക്കീല്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി പോരാട്ടം നയിക്കുന്നു. നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ് അവര്‍. 

ഇരുവരും അര്‍ധ സെഞ്ച്വറി നേടി. 52 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം സൗദ് 68 റണ്‍സെടുത്തു മടങ്ങി. റിസ്വാനൊത്ത് 120 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് താരം മടങ്ങിയത്. 53 റണ്‍സുമായി റിസ്വാന്‍ ബാറ്റിങ് തുടരുന്നു. ആര്യന്‍ ദത്താണ് സൗദിനെ വീഴ്ത്തി കൂട്ടുകെട്ടു പൊളിച്ചത്.

ടോസ് നേടി നെതര്‍ലന്‍ഡസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ 38 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാനു മൂന്ന് വിക്കറ്റുകള്‍ ബലി നല്‍കേണ്ടി വന്നു.

ഫഖര്‍ സമാന്‍ (12), ഇമാം ഉള്‍ ഹഖ് (15), ക്യാപ്റ്റന്‍ ബാബര്‍ അസം (5) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാനു നഷ്ടമായത്. ലോഗന്‍ വാന്‍ ബീക്, കോളിന്‍ അക്കര്‍മാന്‍, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com