കബഡിയില്‍ സ്വര്‍ണം, ഏഷ്യന്‍ ഗെയിംസില്‍ 'സെഞ്ച്വറി'യടിച്ച് ഇന്ത്യ, 72 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം

72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 100 മെഡല്‍ നേട്ടമെന്ന് റെക്കോര്‍ഡ് നേടിയിരിക്കുന്നത്.
ഫോട്ടോ: എക്‌സ്‌
ഫോട്ടോ: എക്‌സ്‌

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന നേട്ടത്തില്‍ ഇന്ത്യ. കബഡി ഫൈനല്‍ മത്സരത്തില്‍ ചൈനയുടെ തായ്‌പേയിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 ആയി. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 100 മെഡല്‍ നേട്ടമെന്ന് റെക്കോര്‍ഡ് നേടിയിരിക്കുന്നത്.  

26-25 എഏന്ന സ്‌കോറില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് ഇന്ത്യന്‍ വനിതാ കബഡി ടീം ജയം കൈപ്പിടിയിലൊതുക്കിയത്. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമായാണ് ഇന്ത്യ 100 മെഡല്‍ നേട്ടത്തില്‍ എത്തിയത്. 

ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോര്‍ഡ്. 16 സ്വര്‍ണം 23 വെള്ളി 31 വെങ്കലം എന്നിങ്ങനെയായിരുന്നു ജെക്കാര്‍ത്തയിലെ മെഡല്‍ നേട്ടം. 

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടിയിരുന്നു. ഓജസ് പ്രവീണാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ അഭിഷേകിനാണ് വെള്ളി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com