ലക്ഷ്യത്തില്‍ കൊണ്ട ബുള്ളറ്റുകളും അസ്ത്രങ്ങളും, അത്‌ലറ്റിക്‌സിലെ ആറാട്ടും!- '107 മെഡലുകളുടെ പകിട്ടില്‍ ഇന്ത്യ'

ഷൂട്ടിങ്, അത്‌ലറ്റിക്‌സ്, അമ്പെയ്ത്ത് വിഭാഗങ്ങളിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയത്
സ്വർണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ കബഡി ടീം/ പിടിഐ
സ്വർണം നേടിയ ഇന്ത്യയുടെ പുരുഷ, വനിതാ കബഡി ടീം/ പിടിഐ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിലെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് ഇന്ത്യ ചൈനീസ് മണ്ണില്‍ നിന്നു മടങ്ങുന്നത്. ഇത്തവണ 100നു മുകളില്‍ മെഡല്‍ നേട്ടമെന്ന ദൃഢനിശ്ചയം സഫലമായതിന്റെ നിര്‍വൃതിയിലാണ് ഇന്ത്യന്‍ സംഘം. 

28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം മെഡലുകളാണ് ഇന്ത്യ ഹാങ്ചൗവില്‍ നേടിയത്. ആകെ മെഡല്‍ 107. നാലാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. പോയിന്റെ പട്ടികയില്‍ നീണ്ട കാലത്തിനു ശേഷമാണ് ഇത്തരമൊരു നേട്ടവും. 1962ല്‍ ജക്കാര്‍ത്തയില്‍ ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. 

ഷൂട്ടിങ്, അത്‌ലറ്റിക്‌സ്, അമ്പെയ്ത്ത് വിഭാഗങ്ങളിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടിയത്. ഷൂട്ടിങില്‍ ഏഴ്, അത്‌ലറ്റിക്‌സില്‍ ആറ്, അമ്പെയ്ത്തില്‍ അഞ്ച് സ്വര്‍ണം മെഡലുകളാണ് ഇന്ത്യ നേടിയത്. സ്‌ക്വാഷ്, ക്രിക്കറ്റ്, കബഡി പോരാട്ടങ്ങളില്‍ രണ്ട് വീതം സ്വര്‍ണവും ഇന്ത്യ സ്വന്തമാക്കി. 

ഇക്വേസ്ട്രിയന്‍, ബാഡ്മിന്റണ്‍ വിഭാഗങ്ങളില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണ നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചതും ശ്രദ്ധേയം. ടെന്നീസ്, ഹോക്കി വിഭാഗങ്ങളിലാണ് ശേഷിച്ച സുവര്‍ണ നേട്ടങ്ങള്‍. 

ഇന്ത്യയുടെ നാല് താരങ്ങള്‍ ഒന്നില്‍ കൂടുതല്‍ സ്വര്‍ണം സ്വന്തമാക്കി. അതില്‍ തന്നെ അമ്പെയ്ത്ത് താരങ്ങളായ ഓജാസ് പര്‍വിണ്‍, ജ്യോതി സുരേഖ വെന്നം എന്നിവര്‍ക്ക് മൂന്ന് സ്വര്‍ണ നേട്ടങ്ങള്‍. ഷൂട്ടിങ് താരങ്ങളായ ഐശ്വരി പ്രതാപ് സിങ് രണ്ട് സ്വര്‍ണമടക്കം നാല് മെഡലുകള്‍ നേടി. സ്‌ക്വാഷ് താരം ഹരിന്ദര്‍ പാല്‍ സിങാണ് രണ്ട് സ്വര്‍ണം നേടിയ മറ്റൊരു താരം. 

ഇന്ത്യയുടെ മെഡല്‍ നേട്ടം

ഷൂട്ടിങ്: ഏഴ് സ്വര്‍ണം, ഒന്‍പത് വെള്ളി, ആറ് വെങ്കലം- ആകെ 22

അത്‌ലറ്റിക്‌സ്: ആറ് സ്വര്‍ണം, 14 വെള്ളി, ഒന്‍പത് വെങ്കലം- ആകെ 29

അമ്പെയ്ത്ത്: അഞ്ച് സ്വര്‍ണം, രണ്ട് വെള്ളി, രണ്ട് വെങ്കലം- ആകെ ഒന്‍പത്

സ്‌ക്വാഷ്: രണ്ട് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം- ആകെ അഞ്ച്

ക്രിക്കറ്റ്: രണ്ട് സ്വര്‍ണം

കബഡി: രണ്ട് സ്വര്‍ണം

ബാഡ്മിന്‍ണ്‍: ഒരു സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം- ആകെ മൂന്ന്

ടെന്നീസ്: ഒരു സ്വര്‍ണം, ഒരു വെള്ളി- ആകെ രണ്ട്

ഇക്വേസ്ട്രിയന്‍: ഒരു സ്വര്‍ണം, ഒരു വെങ്കലം- ആകെ രണ്ട്

ഹോക്കി: ഒരു സ്വര്‍ണം, ഒരു വെങ്കലം- ആകെ രണ്ട്

റോവിങ്: രണ്ട് വെള്ളി, മൂന്ന് വെങ്കലം- ആകെ അഞ്ച്

ചെസ്: രണ്ട് വെള്ളി

ഗുസ്തി: ഒരു വെള്ളി, അഞ്ച് വെങ്കലം- ആകെ ആറ്

ബോക്‌സിങ്: ഒരു വെള്ളി, നാല് വെങ്കലം- ആകെ അഞ്ച്

സെയ്‌ലിങ്: ഒരു വെള്ളി, രണ്ട് വെങ്കലം- ആകെ മൂന്ന്

ബ്രിഡ്ജ്: ഒരു വെള്ളി

ഗോള്‍ഫ്: ഒരു വെള്ളി

വുഷു: ഒരു വെള്ളി

സ്‌കേറ്റിങ്: രണ്ട് വെങ്കലം

കനോയിങ്: ഒരു വെങ്കലം

സെപക്താക്രോ: ഒരു വെങ്കലം

ടേബിള്‍ ടെന്നീസ്: ഒരു വെങ്കലം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com