റിയാദ്: ബ്രസീല്‍ സൂപ്പര്‍ താരവും സൗദി പ്രൊ ലീഗില്‍ അല്‍ ഹിലാല്‍ മുന്നേറ്റക്കാരനുമായ നെയ്മര്‍ ജൂനിയറിനും കാമുകി ബ്രൂണ ബിയാന്കാര്ഡിയ്ക്കും പെണ് കുഞ്ഞു പിറന്നു. മാവി എന്നാണ് കുഞ്ഞിന്റെ പേര്. നെയ്മര്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്തോഷ വാര്‍ത്ത പുറത്തുവിട്ടത്.
'ഞങ്ങളുടെ ജീവിതത്തിനു പൂര്‍ണത നല്കാന് ഞങ്ങളുടെ മാവി എത്തി. സ്വാഗതം മകളെ. നീ ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടവളാണ്. ഞങ്ങളെ തിരഞ്ഞെടുത്തതിനു നന്ദി'- നെയ്മര്‍ മകള്‍ക്കും പങ്കാളിക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടു കുറിച്ചു.
ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ നിന്നു വന്‍ തുകയ്ക്ക് സമീപ കാലത്താണ് നെയ്മര്‍ അല്‍ ഹിലാല്‍ ക്ലബില്‍ എത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ