ആരോഗ്യ നിലയില്‍ പുരോഗതി; ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു

ആശുപത്രി വിട്ടെങ്കിലും അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ ലോകകപ്പ് മത്സരങ്ങളില്‍ താരം കളിക്കില്ലെന്നു തന്നെയാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: ഡെങ്കിപ്പനിയെ തുടര്‍ന്നു വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ആശുപത്രി വിട്ടു. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. താരത്തെ ഡിസ്ചാര്‍ജ് ചെയ്തതായി ബിസിസിഐ വ്യക്തമാക്കി. 

ആശുപത്രി വിട്ടെങ്കിലും അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ ലോകകപ്പ് മത്സരങ്ങളില്‍ താരം കളിക്കില്ലെന്നു തന്നെയാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 19നു നടക്കുന്ന ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലായിരിക്കും താരത്തിന്റെ തിരിച്ചെത്തല്‍.

ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ ഗില്‍ കളിച്ചിരുന്നില്ല. പിന്നാലെ അഫ്ഗാനെതിരായ രണ്ടാം പോരാട്ടത്തിലും താരം കളിക്കില്ലെന്നു വ്യക്തമായി. അതിനിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ പാകിസ്ഥാനെതിരായ പോരാട്ടത്തിലും ഗില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. 

അഫ്ഗാനെതിരായ പോരാട്ടത്തിനു മുന്നോടിയായി ടീമിനൊപ്പം ഗിലും ഡല്‍ഹിയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ അതിനിടെയാണ് പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com