ക്ലാസിക്ക് ബാറ്റര്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍; ഇതിഹാസ താരം അലിസ്റ്റര്‍ കുക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് മതിയാക്കി

എട്ടാം വയസില്‍ വിക്ക്ഹാം ബിഷപ്‌സ് അണ്ടര്‍ 11 ടീമിനായി കളിച്ചു തുടങ്ങിയ ക്രിക്കറ്റിനാണ് 30 വര്‍ഷങ്ങള്‍ക്കിപ്പുറം വിരാമം കുറിക്കുന്നതെന്നു കുക്ക് വ്യക്തമാക്കി
അലിസ്റ്റര്‍ കുക്ക്/ ട്വിറ്റർ
അലിസ്റ്റര്‍ കുക്ക്/ ട്വിറ്റർ

ലണ്ടന്‍: ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്ലാസിക്ക് ബാറ്റര്‍മാരില്‍ ഒരാള്‍ കൂടി പാഡഴിച്ചു. വിഖ്യാത ഇംഗ്ലീഷ് ബാറ്ററും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനുമായ അലിസ്റ്റര്‍ കുക്ക് പ്രൊഫഷണല്‍ ക്രിക്കറ്റ് മതിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു നേരത്തെ വിരമിച്ച കുക്ക് ദീര്‍ഘ നാളായി കൗണ്ടിയില്‍ കളിക്കുന്നു. എസക്‌സിന്റെ താരമായിരിക്കെയാണ് 38കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

എട്ടാം വയസില്‍ വിക്ക്ഹാം ബിഷപ്‌സ് അണ്ടര്‍ 11 ടീമിനായി കളിച്ചു തുടങ്ങിയ ക്രിക്കറ്റിനാണ് 30 വര്‍ഷങ്ങള്‍ക്കിപ്പുറം വിരാമം കുറിക്കുന്നതെന്നു കുക്ക് വ്യക്തമാക്കി. അവിശ്വസനീയതയും സന്തോഷവും നല്‍കുന്ന യാത്രയെന്നും താരം വിശേഷിപ്പിച്ചു. 

2003 മുതലാണ് എസക്‌സിനായി താരം കളിച്ചു തുടങ്ങിയത്. 2018ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. ഇംഗ്ലണ്ടിനായി 161 ടെസ്റ്റുകള്‍ കളിച്ചു.  12,472 ടെസ്റ്റ് റണ്‍സുകള്‍ കുക്ക് നേടി. 33 ടെസ്റ്റ് സെഞ്ച്വറികളും 57 അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി. 294 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 92 ഏകദിനത്തില്‍ അഞ്ച് സെഞ്ച്വറി, 19 അര്‍ധ സെഞ്ച്വറികള്‍. 137 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആകെ 352 മത്സരങ്ങള്‍. 26,643 റണ്‍സ്. 74 സെഞ്ച്വറികള്‍, 125 അര്‍ധ സെഞ്ച്വറികള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com