പാകിസ്ഥാനെ വരിഞ്ഞുമുറുക്കി; ആറ് വിക്കറ്റുകള്‍ നഷ്ടം; 34 ഓവറില്‍ 168

മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി. ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നുള്ളവര്‍ക്കാണ് മറ്റ് രണ്ട് വിക്കറ്റുകള്‍. 
ബുമ്ര
ബുമ്ര

അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. 33 ഓവര്‍ പിന്നിടുമ്പോള്‍ ആറിന്‌ 168 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാന്‍. സൗദ് ഷക്കീലിന്റെ വിക്കറ്റാണ് പാകിസ്താന് അവസാനം നഷ്ടമായത്. മത്സരത്തില്‍ അസം ബാബര്‍ അര്‍ധ സെഞ്ച്വറി നേടി.58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിടക്കം 50 റണ്‍സെടുത്ത ബാബറിനെ സിറാജാണ് പുറത്താക്കിയത്. 

അബ്ദുള്ള ഷഫീക്ക് 20, ഇമാം ഉള്‍ ഹഖ് 36, സൗദ് ഷക്കീല്‍ 6, ഇഫ്തിഖര്‍ അഹമ്മദ് 4 മുഹമ്മദ് റിസ് വാന്‍ 49 റണ്‍സ് റണ്‍സ് നേടി. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി. ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ എന്നുള്ളവര്‍ക്കാണ് മറ്റ് രണ്ട് വിക്കറ്റുകള്‍. 

ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍ അതോടെ പുറത്തായി. ശാര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ നിലനിര്‍ത്തി.ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളെ വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം പോരിന് ഇറങ്ങുന്നത്. നെതര്‍ലന്‍ഡ്‌സ്, ശ്രീലങ്ക ടീമുകളെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍.

ടീം ഇന്ത്യ, പ്ലേയിങ് ഇലവന്‍രോഹിത് ശര്‍മ(ക്യാപ്റ്റന്‍) ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശ്രാദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

പാകിസ്ഥാന്‍ ടീം, പ്ലേയിങ് ഇലവന്‍ബാബര്‍ അസം(ക്യാപ്റ്റന്‍), അബ്ദുള്ള ഷഫീഖ്, ഇമാം ഉള്‍ ഹഖ്, മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com