പരിക്ക് പിന്തുടരുന്നു;  കെയ്ന്‍ വില്ല്യംസന് ഇന്ത്യക്കെതിരെ ഉള്‍പ്പടെ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകും

ടൂര്‍ണമെന്റില്‍ വില്ല്യംസണ് കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാനാകുമെന്ന് കോച്ച് ഗാരി സ്റ്റെഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കെയ്ന്‍ വില്ല്യംസനിന്റെ ബാറ്റിങ്, image credit/icc
കെയ്ന്‍ വില്ല്യംസനിന്റെ ബാറ്റിങ്, image credit/icc

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന് ഇന്ത്യക്കെതിരെ ഉള്‍പ്പടെയുള്ള മൂന്ന് മത്സരങ്ങള്‍ നഷ്ടമാകും. പരിക്കിനെ തുടര്‍ന്ന് ഏറെ മത്സരങ്ങള്‍ വിട്ടുനിന്ന കെയ്‌ന് ഇംഗ്ലണ്ടിനെതിരായ അദ്യമത്സരത്തിലും കളിക്കാനായിരുന്നില്ല. ബംഗ്ലാദേശിനെതിരെയാണ് കെയ്ന്‍ കളത്തിലിറങ്ങിയത്.

മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് 78 റണ്‍സ് എടുത്ത വില്ല്യംസന്‍ കളം വിടുകയായിരുന്നു. ഇതേതുടര്‍ന്ന് ഒക്ടോബര്‍ 18ന് അഫ്ഗാനെതിരെയുള്ള മത്സരവും 22ന് ധരംശാലയില്‍ നടക്കുന്ന ഇന്ത്യക്കെതിരായ മത്സരവും 28ന് നടക്കുന്ന ദക്ഷിണാഫ്രിയ്‌ക്കെതിരെയുള്ള മത്സരവും നഷ്ടമാകും. പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചാല്‍ മാത്രമെ തുടര്‍ന്നുളള മത്സരങ്ങള്‍ക്കും താരത്തിന് ഇറങ്ങാനാകൂ. 

അതേസമയം, ടൂര്‍ണമെന്റില്‍ വില്ല്യംസണ് കൂടുതല്‍ മത്സരങ്ങളില്‍ കളിക്കാനാകുമെന്ന് കോച്ച് ഗാരി സ്റ്റെഡ് പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് അത്ര ഗുരുതരമല്ലെന്നത് തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ചികിത്സയ്ക്കും പൂര്‍ണവിശ്രമത്തിനും ശേഷം അദ്ദേഹത്തിന് മത്സരത്തിലേക്ക് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com