'ഒട്ടും ചിന്തിക്കുന്നില്ല, ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണം'- ഷൊയ്ബ് മാലിക്

നേരത്തെയും ബാബറിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചിഹ്നത്തിലായിട്ടുണ്ട്
ബാബര്‍ അസം/ പിടിഐ
ബാബര്‍ അസം/ പിടിഐ

ബംഗളൂരു: ഇന്ത്യക്കെതിരായ ലോകകപ്പ് തോല്‍വി പാകിസ്ഥാന്‍ ടീമിനെ വലിയ തോതിലാണ് ഉലച്ചത്. ബാറ്റിങിലും ബൗളിങിലും ടീം അടിമുടി പരാജയമായതാണ് അവരുടെ ആത്മവിശ്വാസത്തെ സാരമായി തന്നെ ബാധിച്ചത്. ഇപ്പോള്‍ പാക് നായകന്‍ ബാബര്‍ അസമിനെതിരെ മുന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക് രംഗത്തെത്തി. 

ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്നാണ് മാലിക് ആവശ്യപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയില്‍ ഒട്ടും ചിന്തിക്കാതെയാണ് ബാബര്‍ പ്രവര്‍ത്തിക്കുന്നതെന്നും ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ബാബര്‍ ബാറ്റിങ് സംഭാവനകള്‍ ടീമിനായി നൽകുന്നത് തുടരുകയാണു വേണ്ടതെന്നും മാലിക് പറഞ്ഞു. 

'ഞാന്‍ മുന്‍പും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ബാബര്‍ അസം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണം. ഒട്ടും ക്രിയാത്മകമായി കളത്തില്‍ ചിന്തിക്കാന്‍ ബാബറിനു സാധിക്കുന്നില്ല. നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല. ബാറ്ററെന്ന നിലയില്‍ അദ്ദേഹത്തിനു ടീമിനായി അത്ഭുതങ്ങള്‍ കാണിക്കാന്‍ സാധിക്കും. അദ്ദേഹം ഒട്ടും ചിന്തിക്കുന്നില്ല. നായകനെന്ന നിലയില്‍ മെച്ചപ്പെടാനും അദ്ദേഹത്തിനു സാധിക്കുന്നില്ല. എന്റെ വ്യക്തിപരമായി നിരീക്ഷണമാണിത്'- മാലിക് വ്യക്തമാക്കി. 

നേരത്തെയും ബാബറിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചിഹ്നത്തിലായിട്ടുണ്ട്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഈ സീസണിലെ തുടക്ക മത്സരങ്ങളിലെ പ്രകടനങ്ങള്‍ക്ക് പിന്നാലെയും വിമര്‍ശനം വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com