മഴ മാറി, കളി 43 ഓവര്‍; തുടക്കം തന്നെ നെതര്‍ലന്‍ഡ്‌സിനു തകര്‍ച്ച

നേരത്തെ മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. പിന്നീട് മഴ മാറി മൂന്ന് മണിക്ക് കളി തുടങ്ങാന്‍ നീക്കങ്ങള്‍ നടന്നു. പിന്നാലെ ടോസിനായി ഇരു നായകരും മൈതാനത്തെത്തി
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീം/ പിടിഐ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീം/ പിടിഐ

ധരംശാല: മഴ മാറി നെതര്‍ലന്‍ഡ്‌സും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് പോരാട്ട പുരോഗമിക്കുന്നു. മത്സരം 43 ഓവറാക്കി ചുരുക്കിയാണ് നടക്കുന്നത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുത്തിരുന്നു. 

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ നെതര്‍ലന്‍ഡ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ്. 

മികച്ച രീതിയില്‍ മുന്നേറിയ ഓപ്പണര്‍ മാകസ് ഒഡൗഡ് (18), വിക്രംജിത് സിങ് (2) എന്നിവരാണ് പുറത്തായത്. പിന്നാലെ 2 റണ്‍സുമായി ബാസ് ഡെ ലീഡും മടങ്ങി. 

11 റണ്‍സുമായി കോളിന്‍ അക്കര്‍മാനും ഒരു റണ്ണുമായി സിബ്രന്‍ഡ് എംഗല്‍ബ്രെറ്റും ക്രീസില്‍. കഗിസോ റബാഡ രണ്ട് വിക്കറ്റുകള്‍ നേടി. മാര്‍ക്കോ ജെന്‍സന്‍ ഒരു വിക്കറ്റെടുത്തു. 

നേരത്തെ മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. പിന്നീട് മഴ മാറി മൂന്ന് മണിക്ക് കളി തുടങ്ങാന്‍ നീക്കങ്ങള്‍ നടന്നു. പിന്നാലെ ടോസിനായി ഇരു നായകരും മൈതാനത്തെത്തി. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യാനും തീരുമാനിച്ചു. എന്നാല്‍ പിന്നാലെ വീണ്ടും മഴ തുടങ്ങി. ഇതോടെ മത്സരം നിര്‍ത്തിവച്ചു. മഴ മാറി പിന്നീട് ഓവര്‍ നിജപ്പെടുത്തിയാണ് കളി വീണ്ടും തുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com