'ആധുനികകാലത്തെ ലോകോത്തര ബാറ്റര്‍';  കോഹ്‌ലിയുടെ വിക്കറ്റ് നേടുക ആഗ്രഹം; ഷാകിബ് അല്‍ ഹസന്‍

കളിച്ച മുന്ന് കളികളിലും ജയിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബംഗ്ലാദേശ് വിജയിച്ചിട്ടുള്ളത്. 
കോഹ് ലി
കോഹ് ലി

മുംബൈ: ആധുനികകാലത്തെ ലോകത്തോരബാറ്ററാണ് വിരാട് കോഹ് ലിയെന്ന് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്‍. നേരത്തെ അഞ്ച് തവണ അദ്ദേഹത്തത്തെ ഔട്ട് ആക്കിയതായും നാളത്തെ മത്സരത്തില്‍ കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കളിച്ച മുന്ന് കളികളിലും ജയിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബംഗ്ലാദേശ് വിജയിച്ചിട്ടുള്ളത്. 

കോഹ്‌ലി ലോകോത്തര ബാറ്ററാണ്. ആധുനിക കാലത്തെ ഏറ്റവും മികച്ച ബാറ്റര്‍. അഞ്ച് തവണ അദ്ദേഹത്തിന്റെ വിക്കറ്റ് നേടാനായതില്‍ വലിയ സന്തോഷമുണ്ട്. നാളെത്തെ മത്സരത്തിലും അദ്ദേഹത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഷാകിബ് പറഞ്ഞു.


ഏകദിനത്തില്‍ ഇതിനകം 47 സെഞ്ച്വറികളും 68 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പടെ 13,000 റണ്‍സ് കോഹ് ലി തന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്തു. ഈ ലോകകപ്പില്‍ മുന്ന് മത്സരങ്ങളില്‍ നിന്നായി 156 റണ്‍സാണ് കോഹ്‌ലി നേടിയത്. 

ഷാകിബ് പരിചയ സമ്പന്നനായ കളിക്കാരനാണെന്നും ബാറ്ററെ കുഴക്കുന്ന രീതിയില്‍ പന്തെറിയുന്നതില്‍ വൈദഗ്ധ്യമുള്ളയാണെന്നും കോഹ് ലി പറഞ്ഞു. ലോകകപ്പില്‍ ദുര്‍ബലരായ ടീമില്ലെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com