തകര്‍പ്പനടിക്ക് പിന്നാലെ റാങ്കിങില്‍ രോഹിതിന്റെ കുതിപ്പ്;  ആദ്യമായി കോഹ്‌ലിയെ മറികടന്നു

ഏകദിന ഫോര്‍മാറ്റില്‍ ഇതാദ്യമായാണ് രോഹിത് കോഹ്‌ലിയെ മറികടക്കുന്നത്.
രോഹിത് ശർമ്മ/ പിടിഐ
രോഹിത് ശർമ്മ/ പിടിഐ

മുംബൈ: ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തെതുടര്‍ന്ന് ഐസിസി റാങ്കിങ്ങില്‍ അഞ്ച് സ്ഥാനങ്ങള്‍ കയറി ആറാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ച്വറി പ്രകടനമാണ് റാങ്കിങ് കുതിപ്പിന് സഹായകമായത്. ലോകകപ്പില്‍ പാകിസ്ഥാനെതിരെയും മികച്ച പ്രകടനമാണ് രോഹിത് നടത്തിയത്. 63 ബോളില്‍ നിന്ന് 86 റണ്‍സ് നേടിയിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നായി രോഹിതിന്റെ റണ്‍സ് നേട്ടം 229 ആയി. ലോകപ്പിലെ റണ്‍വേട്ടയില്‍ മൂന്നാമതുള്ള രോഹിതിന് മുന്നില്‍ ക്വിന്റന്‍ ഡി കോക്കും ഡെവോണ് കോണ്‍വെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ് ലിയെയും രോഹിത് മറികടന്നു. ഏകദിന ഫോര്‍മാറ്റില്‍ ഇതാദ്യമായാണ് രോഹിത് കോഹ്‌ലിയെ മറികടക്കുന്നത്. ഒന്‍പതാം സ്ഥാനത്താണ് കോഹ്‌ലി. രോഹിതിന് 719 പോയിന്റും കോഹ് ലിക്ക് 711 പോയിന്റുമാണ് ഉള്ളത്.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് ഒന്നാമത്. രണ്ടാമത് 818 പോയിന്റുമായി ഇന്ത്യന്‍ താരം ശുഭാമാന്‍ ഗില്‍ ആണ്. മൂന്നാമത് ക്വിന്റന്‍ ഡി കോക്ക് ആണ്. റസി വാന്‍ ഡെര്‍ ഡുസന്‍, ഹാരി ടെക്റ്റര്‍, രോഹിത് ശര്‍മ, ഡേവിഡ് വാര്‍ണര്‍, ഡേവിഡ് മാലന്‍, വിരാട് കോഹ് ലി എന്നിവരാണ് യഥാക്രമം സ്ഥാനങ്ങളില്‍ 

ബൗളിങില്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് ഒന്നാമത്. പട്ടികയില്‍ ഏഴാം സ്ഥാനത്താനാണ് ജസ്പ്രീത ബുമ്ര. ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമത് ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com