ഉറുഗ്വെക്കെതിരായ പോരിനിടെ ഗുരുതര പരിക്ക്; നെയ്മര്‍ ഇന്ത്യയിലേക്ക് ഇല്ല

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദം ഈ മാസം 23നു അല്‍ ഹിലാലിന്റെ സ്റ്റേഡിയത്തിലാണ് കളി. രണ്ടാം പാദ പോരാട്ടം നവംബര്‍ ആറിനു മുംബൈയിലും നടക്കും
നെയ്മർ പരിക്കേറ്റ് വീണപ്പോൾ/ ട്വിറ്റർ
നെയ്മർ പരിക്കേറ്റ് വീണപ്പോൾ/ ട്വിറ്റർ

മുംബൈ: ഇന്ത്യന്‍ മണ്ണില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറുടെ കളി കാണാമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ നെയ്മറുടെ ക്ലബ് അല്‍ ഹിലാലും മുംബൈ സിറ്റി എഫ്‌സിയും തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം നടക്കാനിക്കുകയായിരുന്നു. താരം ഇന്ത്യയില്‍ കളിക്കാനെത്തുമെന്നും ഉറപ്പായിരുന്നു. എന്നാല്‍ സൂപ്പര്‍ താരത്തിനു പരിക്കേറ്റതാണ് തിരിച്ചടിയായത്. 

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിലെ ആദ്യ പാദം ഈ മാസം 23നു അല്‍ ഹിലാലിന്റെ സ്റ്റേഡിയത്തിലാണ് കളി. രണ്ടാം പാദ പോരാട്ടം നവംബര്‍ ആറിനു മുംബൈയിലും നടക്കും. ഈ മത്സരത്തില്‍ നെയ്മര്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍. 

ബ്രസീല്‍ ഉറുഗ്വെയോടു അട്ടിമറി തോല്‍വി നേരിട്ട ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിടെ താരത്തിന്റെ കാല്‍മുട്ടിനു പരിക്കേറ്റു. നെയ്മറിനു ശസ്ത്രക്രിയ ആവശ്യമുണ്ട്. ഇതോടെയാണ് നെയ്മര്‍ ഇന്ത്യയിലേക്കില്ലെന്നു ഉറപ്പായത്. 

ഉറുഗ്വെക്കെതിരായ പോരാട്ടത്തിന്റെ 44ാം മിനിറ്റിലാണ് ഇടതു കാല്‍മുട്ടിനു താരത്തിനു ഗുരുതര പരിക്കേറ്റത്. സ്‌ട്രെക്ചറില്‍ കിടത്തിയാണ് നെയ്മറിനെ ഗ്രൗണ്ടില്‍ നിന്നു പുറത്തേക്ക് കൊണ്ടു പോയത്. 

ഈ വര്‍ഷമാദ്യം വലത് കണങ്കാലിനു പരിക്കേറ്റ് താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മാസങ്ങളോളം വിശ്രമം കഴിഞ്ഞാണ് താരം വീണ്ടും കളത്തിലെത്തിയത്. പരിക്ക് ഭേദമായ ശേഷമാണ് താരം പിഎസ്ജിയില്‍ നിന്നു അല്‍ ഹിലാലിലേക്ക് എത്തിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് സൗദി ക്ലബുമായി സൂപ്പര്‍ താരം കരാറിലായത്. പിന്നാലെയാണ് ഇപ്പോഴത്തെ പരിക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com