വാര്‍ണര്‍- മാര്‍ഷ് വെടിക്കെട്ട്; ലോകകപ്പ് റെക്കോര്‍ഡ് നേട്ടവും, നഷ്ടവും!

എകദിനത്തിലെ രണ്ടാം സെഞ്ച്വറി നേടിയ മാര്‍ഷ് 121 റണ്‍സുമായി മടങ്ങി. 108 പന്തില്‍ പത്ത് ഫോറും ഒന്‍പത് സിക്‌സും സഹിതമാണ് മാര്‍ഷിന്റെ പോരാട്ടം
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വാർണർ, മാർഷ്/ പിടിഐ
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന വാർണർ, മാർഷ്/ പിടിഐ

ബംഗളൂരു: ഓസ്‌ട്രേലിയയുടെ ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍- മിച്ചല്‍ മാര്‍ഷ് സഖ്യം. പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ ഓപ്പണിങില്‍ 259 റണ്‍സാണ് ഇരുവരും ചേര്‍ന്നു പടുത്തുയര്‍ത്തിയത്. പാക് ബൗളിങിനെ തലങും വിലങ്ങും പ്രഹരിച്ച ഇരുവരും തകര്‍പ്പന്‍ സെഞ്ച്വറികളുമായി കളം വാണു. 

2011ലെ ലോകകപ്പില്‍ ഷെയ്ന്‍ വാട്‌സന്‍- ബ്രാഡ് ഹാഡിന്‍ സഖ്യം കാനഡയ്‌ക്കെതിരെ നേടിയ 183 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡാണ് ഇരുവരും തകര്‍ത്തത്. 

എകദിനത്തിലെ രണ്ടാം സെഞ്ച്വറി നേടിയ മാര്‍ഷ് 121 റണ്‍സുമായി മടങ്ങി. 108 പന്തില്‍ പത്ത് ഫോറും ഒന്‍പത് സിക്‌സും സഹിതമാണ് മാര്‍ഷിന്റെ പോരാട്ടം. തന്റെ രണ്ടാം വരവില്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് മാര്‍ഷിനെ പുറത്താക്കി കൂട്ടുകെട്ടു പൊളിച്ചത്. 

റെക്കോര്‍ഡ് നേട്ടത്തിനൊപ്പം ഒരു റെക്കോര്‍ഡ് നഷ്ടവും സഖ്യത്തിനുണ്ടായി. ഓസ്‌ട്രേലിയയുടെ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോര്‍ഡ് രണ്ട് റണ്‍സില്‍ നഷ്ടമായി. 2015ല്‍ ഡേവിഡ് വാര്‍ണര്‍- സ്റ്റീവ് സ്മിത്ത് സഖ്യം അഫ്ഗാനിസ്ഥാനെതിരെ നേടിയ രണ്ടാം വിക്കറ്റില്‍ നേടിയ 260 റണ്‍സാണ് റെക്കോര്‍ഡ്. 

റെക്കോര്‍ഡില്‍ വാര്‍ണര്‍- മാര്‍ഷ് സഖ്യം നേടിയ 259 റണ്‍സ് കൂട്ടുകെട്ട് രണ്ടാം സ്ഥാനത്തേക്ക് കയറി. 2003ല്‍ റിക്കി പോണ്ടിങ്- ഡാമിയന്‍ മാര്‍ട്ടിന്‍ സഖ്യം നേടിയ 234 റണ്‍സാണ് വാര്‍ണര്‍- മാര്‍ഷ് സഖ്യം മൂന്നാം സ്ഥാനത്തേക്ക് തള്ളിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com