കിരീടം ഉറപ്പിച്ച് പാലക്കാട്, സ്‌കൂള്‍ കായിമേളക്ക് ഇന്ന് സമാപനം 

73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 179 പോയിന്റുമായി തേരോട്ടം തുടരുന്നു.
ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്
ഫോട്ടോ: ടെലിവിഷന്‍ സ്‌ക്രീന്‍ ഷോട്ട്

തൃശൂര്‍: നാല് ദിവസത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് അവസാനിക്കുമ്പോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട്. 73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് 179 പോയിന്റുമായി തേരോട്ടം തുടരുന്നു. 131 പോയിന്റുമായി മലപ്പുറം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. സ്‌കൂളുകളില്‍ 43 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂള്‍ ആണ് മുന്നില്‍ ഉള്ളത്. 33 പോയിന്റുമായി എറണാകുളത്തെ കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തുണ്ട്.  

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ സമ്മാനദാനം നിര്‍വഹിക്കും.

ഒക്ടോബര്‍ 16 മുതല്‍ തൃശ്ശൂര്‍ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌റ്റേഡിയത്തില്‍ ആരംഭിച്ച കായികമേളയില്‍ ആറുവിഭാഗങ്ങളിലായി 3000 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

രാജ്യത്ത് ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞ തവണ കേരളത്തിലാണ്. ഇതേ മാതൃകയാണ് ഇത്തവണയും തുടര്‍ന്നത്. ആകെ 98 ഇനങ്ങളിലാണ് മത്സരം നടന്നത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com