'കീറാമുട്ടി കിവികള്‍'- ഇന്ത്യ ജയിക്കാത്ത 20 വര്‍ഷങ്ങള്‍!  

2003ലെ ലോകകപ്പിലാണ് അവസാനമായി ഇന്ത്യ ഒരു ഐസിസി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയത്
കെയ്ൻ വില്യംസൻ പരിശീ​ലനത്തിനിടെ/ പിടിഐ
കെയ്ൻ വില്യംസൻ പരിശീ​ലനത്തിനിടെ/ പിടിഐ

ധരംശാല: ലോകകപ്പില്‍ നാലില്‍ നാല് മത്സരങ്ങളും വിജയിച്ച് എട്ട് പോയിന്റായി നില്‍ക്കുന്ന രണ്ട് ടീമുകള്‍. ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടാന്‍ ഒരുങ്ങുമ്പോള്‍ ആര്‍ക്ക് ജയമെന്നു പ്രവചിക്കുക അസാധ്യം. രണ്ട് ടീമുകളും സന്തുലിതം. രണ്ട് ടീമുകളും ഫോമില്‍ നില്‍ക്കുന്നു. 

കണക്കുകള്‍ പക്ഷേ ഇന്ത്യക്കെതിരാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നടന്ന എല്ലാ ഐസിസി പോരാട്ടങ്ങളിലും ജയം ന്യൂസിലന്‍ഡിനൊപ്പമാണ്. ചുരുക്കത്തില്‍ ഇന്ത്യയ്ക്ക് നാളെത്തെ പോരാട്ടം അഗ്നി പരീക്ഷയാണ്. അതില്‍ വിജയിച്ചാല്‍ ആത്മവിശ്വാസം ഇരട്ടിയാക്കി സെമി സാധ്യത സജീവമാക്കാം രോഹിതിനും സംഘത്തിനും. 

2003ലെ ലോകകപ്പിലാണ് അവസാനമായി ഇന്ത്യ ഒരു ഐസിസി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയത്. പിന്നീട് അതൊരു കീറമുട്ടിയായി നില്‍ക്കുന്നു. 

2007ല്‍ പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോഴും ആ ടൂര്‍ണമെന്റില്‍ ഒറ്റ തോല്‍വിയേ ഇന്ത്യക്കുള്ളു. അതു ന്യൂസിലന്‍ഡിനോടാണ്. 2016ലെ ടി20 ലോകകപ്പിലെ ആദ്യ മത്സരം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലായിരുന്നു. ന്യൂസിലന്‍ഡ് 47 റണ്‍സിനു ജയിച്ചു. 

2019ലെ ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പുറത്താക്കിയാണ് ന്യൂസില്‍ന്‍ഡ് ഫൈനലിലേക്ക് കടന്നത്. 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2021ലെ ടി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടം എന്നിവയിലെല്ലാം നേര്‍ക്കുനേര്‍ വന്നു. പക്ഷേ ഇന്ത്യയോടു ജയം മാത്രം കനിഞ്ഞില്ല. ഇത്തവണ ആ പാപഭാരം ഇറക്കി വയ്ക്കുമോ എന്നു കാത്തിരുന്നു കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com