വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

'പാകിസ്ഥാന് സിന്ദാബാദ് വിളിക്കാൻ പറ്റില്ല, പിന്നെ ആർക്കാണ് വിളിക്കേണ്ടത്'- വിവാദം (വീഡിയോ)

ഒരു വിഭാ​ഗം ആരാധകർ ഓസ്ട്രേലിയയെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു. പിന്നാലെ ​ഗാലറിയിലുണ്ടായിരുന്ന ഒരു പാക് ആരാധകൻ തന്റെ ടീമിനെ പിന്തുണച്ചും മു​ദ്രാവാക്യം മുഴക്കി

ബം​ഗളൂരു: ലോകകപ്പിൽ പാകിസ്ഥാൻ- ഓസ്ട്രേലിയ മത്സരത്തിനിടെ സ്വന്തം ടീമിനെ പിന്തുണച്ച് സിന്ദാബാദ് വിളിച്ച പാകിസ്ഥാനെ ആരാധകനെ പൊലീസുകാരൻ തടഞ്ഞതായി ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നുള്ള ദൃശ്യങ്ങൾ വിവാദമായത്. 

ഒരു വിഭാ​ഗം ആരാധകർ ഓസ്ട്രേലിയയെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചു. പിന്നാലെ ​ഗാലറിയിലുണ്ടായിരുന്ന ഒരു പാക് ആരാധകൻ തന്റെ ടീമിനെ പിന്തുണച്ചും മു​ദ്രാവാക്യം മുഴക്കി. അതിനിടെയാണ് പൊലീസുകാരൻ ഇയാൾക്ക് അരികിലെത്തി ഇവിടെ പാകിസ്ഥാനു സിന്ദാബാദ് വിളിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ് തടയാൻ ശ്രമിച്ചത്. 

എന്നാൽ താൻ മത്സരം കാണാനായി പാകിസ്ഥാനിൽ നിന്നു വന്ന ആളാണെന്നും പാകിസ്ഥാനല്ലാതെ താൻ ആർക്കാണ് സിന്ദാബാദ് വിളിക്കേണ്ടതെന്നും ഇയാൾ പൊലീസുകരനോടു ചോദിച്ചു. ആളുകൾ ഭാരത് മാതാ കി ജയ് എന്നു വിളിക്കുന്നു. അപ്പോൾ തനിക്ക് എന്തുകൊണ്ടു പാകിസ്ഥാനു ജയ് വിളിക്കാൻ സാധിക്കില്ലെന്നും ഇയാൾ ചോ​ദിച്ചു. 

എന്നാൽ ഇതൊന്നും പൊലീസുകാരൻ ഉൾക്കൊള്ളുന്നില്ല. എന്തായാലും താൻ ഇതെല്ലാം ഫോണിൽ പകർത്തിയിട്ടുണ്ടെന്നു പാക് ആരാധകൻ പറഞ്ഞതോടെ പൊലീസുകാരൻ അവിടെ നിന്നു പോകുന്നത് വീഡിയോയിൽ കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com