1975ല്‍ മാഞ്ചസ്റ്റര്‍, 2023ല്‍ ധരംശാല; നീണ്ട 48 വര്‍ഷത്തെ കാത്തിരിപ്പ്! ചരിത്രത്തിലേക്ക് മിച്ചലിന്റെ സെഞ്ച്വറി

19 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ 127 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 130 റണ്‍സെടുത്താണ് മടങ്ങിയത്
ഡാരില്‍ മിച്ചല്‍/ പിടിഐ
ഡാരില്‍ മിച്ചല്‍/ പിടിഐ

ധരംശാല: ലോകകപ്പില്‍ ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഉജ്ജ്വല സെഞ്ച്വറി നേടിയ ഡാരില്‍ മിച്ചല്‍ ചരിത്ര നേട്ടവും സ്വന്തമാക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യക്കെതിരെ ലോകകപ്പില്‍ സെഞ്ച്വറി നേടി എന്നതാണ് മിച്ചലിന്റെ ശതകത്തിന്റെ തിളക്കം. 

19 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ക്രീസിലെത്തിയ ഡാരില്‍ മിച്ചല്‍ 127 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 130 റണ്‍സെടുത്താണ് മടങ്ങിയത്. 48 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ന്യൂസിലന്‍ഡ് താരം ഇന്ത്യക്കെതിരെ ശതകം നേടിയത്. 

1975ല്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ച് ഗ്ലെന്‍ ടെര്‍ണറാണ് ലോകകപ്പില്‍ ആദ്യമായും അവസാനമായും സെഞ്ച്വറി നേടിയ കിവി ബാറ്റര്‍. അതിനു ശേഷം ഇപ്പോള്‍ ഡാരില്‍ മിച്ചലും ചരിത്ര നേട്ടത്തിലേക്ക് സെഞ്ച്വറി പായിച്ചു. 114 റണ്‍സാണ് അന്ന് ടര്‍ണര്‍ നേടിയത്. 

കന്നി ലോകകപ്പ് സെഞ്ച്വറിയാണ് മിച്ചല്‍ നേടിയത്. ഏകദിനത്തില്‍ താരത്തിന്റെ അഞ്ചാം ശതകവും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com