മലിംഗ പോയി ബോണ്ട് വന്നു, ബോണ്ട് പോയി മലിംഗ വന്നു! 

മുന്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളിങും കോച്ചും ശ്രീലങ്കന്‍ ഇതിഹാസവുമായ പേസര്‍ ലസിംത് മലിംഗ തന്റെ മുന്‍ ടീം കൂടിയായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി സ്ഥാനമേറ്റതും കഴിഞ്ഞ ദിവസമാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജയ്പുര്‍: ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ ന്യൂസിലന്‍ഡ് പേസറും ഇതിഹാസ താരവുമായ ഷെയ്ന്‍ ബോണ്ട് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ബൗളിങ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ ബോണ്ട് രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോച്ചായി സ്ഥാനമേറ്റു. 

മുന്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളിങും കോച്ചും ശ്രീലങ്കന്‍ ഇതിഹാസവുമായ പേസര്‍ ലസിംത് മലിംഗ തന്റെ മുന്‍ ടീം കൂടിയായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി സ്ഥാനമേറ്റതും കഴിഞ്ഞ ദിവസമാണ്. ഫലത്തില്‍ മുന്‍ പേസര്‍മാര്‍ പരസ്പരം രാജസ്ഥാന്‍, മുംബൈ ബൗളിങ് കോച്ചുകളായി പരസ്പരം മാറി. 

ബോണ്ട് കോച്ചായി സ്ഥാനമേറ്റതായി ഇന്ന് രാജസ്ഥാന്‍ റോയല്‍സ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിലും മലയാളി താരം സഞ്ജു സാംസണ്‍ നായകനായി രാജസ്ഥാന്റെ ബൗളിങ് കോച്ചായിരുന്നു മലിംഗ. 2015 മുതല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ബോണ്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകന്‍. 

ബോണ്ടിന്റെ കിഴിലാണ് ജസ്പ്രിത് ബുമ്ര, മിച്ചല്‍ മക്ലനാഗന്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരടക്കമുള്ള സൂപ്പര്‍ പേസര്‍മാര്‍ തേച്ചു മിനുക്കപ്പെട്ടത്. മൂവരടക്കമുള്ള പേസര്‍മാരെ ടി20 സ്‌പെഷലിസ്റ്റ് ബൗളര്‍മാരാക്കുന്നതില്‍ ബോണ്ടിനു നിര്‍ണായക പങ്കുണ്ട്. റോയല്‍സിലും മുന്‍ കിവി പേസറെ കാത്ത് നിരവധി പേസര്‍മാരുണ്ട്. പ്രസിദ്ധ് കൃഷ്ണ, നവ്ദീപ് സെയ്‌നി, സന്ദീപ് ശര്‍മ, കുല്‍ദീപ് സെന്‍, ഒബെദ് മക്കോയ്, മലയാളി താരം കെഎം ആസിഫ്, കുല്‍ദീപ് യാദവ് (പേസര്‍) എന്നിവരാണ് റോയല്‍സിന്റെ പേസ് ബാറ്ററിക്ക് ചാര്‍ജ് നല്‍കുന്നവര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com