വെറും കളിയല്ല, ജീവൻ മരണം; ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും വീണ്ടെടുപ്പിനുള്ള പോരാട്ടം

ക്യാപ്റ്റന്‍ ജോസ് ബട്‌ലറടക്കം ബാറ്റര്‍മാരെല്ലാം മികവില്ലാതെ നില്‍ക്കുന്നു. ബൗളര്‍മാര്‍ക്കും കാര്യമായ വെല്ലുവിളി എതിര്‍ ടീമുകളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല
ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറും ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും പരിശീലനത്തിനിടെ/ പിടിഐ
ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറും ഓൾ റൗണ്ടർ ബെൻ സ്റ്റോക്സും പരിശീലനത്തിനിടെ/ പിടിഐ

ബംഗളൂരു: നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും ശ്രീലങ്കയ്ക്കും ഇന്ന് വെറും മത്സരമല്ല. ഇരു ടീമുകള്‍ക്കും ലോകകപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യം. മുന്‍ ഇംഗ്ലണ്ട് നായകനും ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിനു ലോകകപ്പ് സമ്മാനിക്കുകയും ചെയ്ത നായകന്‍ ഇയാന്‍ മോര്‍ഗന്‍ പറഞ്ഞതു പോലെ വീണ്ടെടുപ്പിനുള്ള അവസരമാണ്. അതെങ്ങനെ മുതലാക്കും എന്നിടത്താണ് ഇരു ടീമുകളുടേയും വിധി നിര്‍ണയിക്കപ്പെടുന്നത്. 

സമീപ കാലത്ത് ശ്രീലങ്കയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം മാത്രമാണ് നിലവിലെ ചാമ്പ്യന്‍മാരുടെ കൈമുതല്‍. അടിമുടി മാറിയില്ലെങ്കില്‍ അവരുടെ കാര്യം ഏതാണ്ട് തീരുമാനമാകും. ഗ്രൂപ്പ് സ്റ്റേജിലെ നാലില്‍ മൂന്ന് മത്സരങ്ങളും തോറ്റാണ് ഇംഗ്ലണ്ട് നില്‍ക്കുന്നത്. 

ക്യാപ്റ്റന്‍ ജോസ് ബട്‌ലറടക്കം ബാറ്റര്‍മാരെല്ലാം മികവില്ലാതെ നില്‍ക്കുന്നു. ബൗളര്‍മാര്‍ക്കും കാര്യമായ വെല്ലുവിളി എതിര്‍ ടീമുകളില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. 

സമാന സ്ഥിതിയാണ് ശ്രീലങ്കയുടേതും. പരിക്കാണ് അവരെ ഉലയ്ക്കുന്ന മുഖ്യ ഘടകം. സുപ്രധാന താരങ്ങളില്‍ പലര്‍ക്കും ലോകകപ്പ് ടീമിലേക്ക് ഇടം കിട്ടാതെ പോയത് പരിക്ക് വില്ലനായപ്പോഴാണ്. ലോകകപ്പ് തുടങ്ങിയപ്പോഴും അതില്‍ മാറ്റം വന്നില്ല. ക്യാപ്റ്റന്‍ ദസുന്‍ ഷനകയടക്കമുള്ളവര്‍ പുറത്തായി കഴിഞ്ഞു. പകരക്കാരായ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് അടക്കമുള്ളവരെ ടീം വിളിച്ചു വരുത്തേണ്ട സ്ഥിതിയായി. 

ബാറ്റര്‍മാര്‍ ഫോമില്‍ നില്‍ക്കുന്നുണ്ടെങ്കിലും ആശങ്ക കാര്യമായി അവര്‍ക്കുള്ളത് ബൗളിങിലാണ്. ഇരു ടീമുകളെ സംബന്ധിച്ചു ലോകകപ്പിലെ മുന്നോട്ടുള്ള പോക്കിനു ജയത്തില്‍ കുറഞ്ഞതൊന്നും പരിഹാരമല്ല. ബംഗളൂരുവില്‍ കിടിലന്‍ പോരാട്ടം കാണാം എന്നതാണ് ആരാകരെ ആവേശത്തിലാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com