ടീമുകളുടെ 'പേഴ്‌സില്‍' 100 കോടി! ഐപിഎല്‍ ലേലം ദുബൈയില്‍

നവംബര്‍ 15 വരെ ടീമുകള്‍ക്ക് താരങ്ങളെ റിലീസ് ചെയ്യാനും നിലനിര്‍ത്താനും അവസരമുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബൈ: 2024 സീസണിലേക്കുള്ള ഐപിഎല്‍ ലേലം ഡിസംബര്‍ 19ന്. ദുബൈയില്‍ വച്ചാണ് ഇത്തവണത്തെ താര ലേലം. കഴിഞ്ഞ സീസണിലെ ലേലത്തെ അപേക്ഷിച്ച് ഇത്തവണ ടീമുകള്‍ക്ക് കൂടുതല്‍ തുക ചെലവിടാനുള്ള അവസരമുണ്ട്. 

ഇതാദ്യമായാണ് ലേലം ഇന്ത്യയില്‍ നിന്നു മാറി വിദേശ രാജ്യത്ത് നടക്കാനൊരുങ്ങുന്നത്. ഇത്തവണ ഓരോ ഫ്രാഞ്ചൈസിക്കും 100 കോടി രൂപ വരെ തുക ഉയര്‍ത്താം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് കോടിയുടെ വര്‍ധന. നവംബര്‍ 15 വരെ ടീമുകള്‍ക്ക് താരങ്ങളെ റിലീസ് ചെയ്യാനും നിലനിര്‍ത്താനും അവസരമുണ്ട്. 

താരങ്ങളുടെ റലീസിനെ ആശ്രയിച്ചാണ് ടീമുകളുടെ കൈയിലെ തുകകളില്‍ മാറ്റം വരുന്നത്. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ കൈയിലാണ് ഏറ്റവും അധികം തുക ബാലന്‍സ് ഉള്ളത്. അവരുടെ പക്കല്‍ 12.20 കോടി രൂപയുണ്ട്. 

ടീമുകളുടെ കൈയിലെ തുകകള്‍

പഞ്ചാബ് കിങ്‌സ്: 12.20 കോടി രൂപ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: 6.55 കോടി രൂപ

ഗുജറാത്ത് ടൈറ്റന്‍സ്: 4.45 കോടി രൂപ

ഡല്‍ഹി ക്യാപിറ്റല്‍സ്: 4.45 കോടി രൂപ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: 3.55 കോടി രൂപ

രാജസ്ഥാന്‍ റോയല്‍സ്: 3.55 കോടി രൂപ

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: 1.75 കോടി രൂപ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്: 1.65 കോടി രൂപ

ചെന്നൈ സൂപ്പര്‍ കിങ്‌സ്: 1.5 കോടി രൂപ

മുംബൈ ഇന്ത്യന്‍സ്: 0.05 കോടി രൂപ

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com