അര്‍ധ സെഞ്ച്വറി നേടി ബാബറും മടങ്ങി; അഞ്ച് വിക്കറ്റുകൾ നഷ്ടം, പാകിസ്ഥാൻ സമ്മർദ്ദത്തിൽ

65 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം ബാബര്‍ 50 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 31 റണ്‍സുമായി മടങ്ങി
ബാബര്‍ അസം / പിടിഐ
ബാബര്‍ അസം / പിടിഐ

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന് തകര്‍ച്ച. 141 റണ്‍സിനിടെ അവര്‍ക്ക് അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ബാബര്‍ അസം അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ മടങ്ങി. 

14 റണ്‍സുമായി സൗദ് ഷക്കീലും മൂന്ന് റണ്‍സുമായി ഷദബ് ഖാനുമാണ് ക്രീസില്‍. 30 ഓവർ പിന്നിടുമ്പോൾ പാകിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെന്ന നിലയിൽ.

65 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം ബാബര്‍ 50 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ 31 റണ്‍സുമായി മടങ്ങി. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരെയാണ് ആദ്യം നഷ്ടമായത്. മുഫ്തിഖര്‍ അഹമ്മദ് ഒരു സിക്‌സും ഫോറും സഹിതം 21 റണ്‍സുമായി മടങ്ങി. 

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മാര്‍ക്കോ ജന്‍സന്‍, ടബ്‌രിസ് ഷംസി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെറാള്‍ഡ് കോറ്റ്‌സി ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com