കൊല്‍ക്കത്ത ബിരിയാണി, കബാബ്, ചാപ്; അത്താഴം ഗംഭീരമാക്കി പാക് ടീം, വിവാദം

കൊല്‍ക്കത്തയിലെ പ്രശസ്തമായ ബിരിയാണി രുചിക്കുന്നതിന് ടീം ഹോട്ടലിലെ അത്താഴം ഒഴിവാക്കാന്‍ തീരുമാനിച്ചു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കൊല്‍ക്കത്ത: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാന്‍ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥനെതിരെയുള്ള തോല്‍വി ഉള്‍പ്പെടെ തുടര്‍ച്ചയായ നാല് തോല്‍വികള്‍ വഴങ്ങിയാണ് പാക് ടീം ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇതവര്‍ക്ക് ജീവന്‍മരണ പോരാട്ടം തന്നെയാണ്. 

ലോകകപ്പിലെ പാകിസ്ഥാന്‍ ടീമിന്റെ ഭക്ഷണ രീതികള്‍ താരങ്ങളുടെ ഫിറ്റ്‌നെസ് നഷ്ടപ്പെടുത്തുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ടീമിന്റെ ഭക്ഷണ മെനു വീണ്ടും ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെ പ്രശസ്തമായ സംസം
റെസ്‌റ്റോറന്റില്‍ നിന്ന് ബാബര്‍ അസമും സംഘവും ബിരിയാണി, കബാബ്, ചാപ്പ് എന്നിവ ഓര്‍ഡര്‍ ചെയ്തതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നത്. 

കൊല്‍ക്കത്തയിലെ പ്രശസ്തമായ ബിരിയാണി രുചിക്കുന്നതിന് ടീം ഹോട്ടലിലെ അത്താഴം ഒഴിവാക്കാന്‍ തീരുമാനിച്ചു. ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഞായറാഴ്ച ഭക്ഷണം ഓര്‍ഡര്‍ ചെയ്തുവെന്നാണ് റി

എന്നാല്‍ തങ്ങള്‍ നല്‍കിയ ഭക്ഷണം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വേണ്ടിയായിരുന്നുവെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും എന്നാല്‍ പിന്നീടാണ് ഇക്കാര്യം അറിഞ്ഞതെന്നും സംസം റെസ്‌റ്റോറന്റ് ഡയറക്ടര്‍ ഷാദ്മാന്‍ ഫൈസ് പറഞ്ഞു.

''ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴിയാണ് ഓര്‍ഡര്‍ വന്നത്. അവര്‍ ബിരിയാണി, കബാബ്, ചാപ്പ് എന്നിങ്ങനെ മൂന്ന് വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്തു. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷമായിരുന്നു അവര്‍ അത് ഓര്‍ഡര്‍ ചെയ്തത്. തുടക്കത്തില്‍, ഈ ഓര്‍ഡര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്നാണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീടാണ് ഞങ്ങള്‍ക്ക് മനസിലായത്.
അവര്‍ക്ക് ഭക്ഷണം ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ വന്ന് ഞങ്ങളുടെ ഭക്ഷണം കഴിക്കണം. കൊല്‍ക്കത്തയ്ക്ക് അതിന്റേതായ ബിരിയാണി സ്‌റ്റൈലുണ്ട്, ലോകമെമ്പാടും വളരെ പ്രശസ്തമാണിത്'' ഷാദ്മാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ താരങ്ങളുടെ ഭക്ഷണ ശീലങ്ങളെ വിമര്‍ശിച്ച് മുന്‍ നായകന്‍ വസീം അക്രം രംഗത്തെത്തിയിരുന്നു. അഫ്ഗാനിസ്ഥാനോട് തോറ്റതിന് പിന്നലെയാണ് മൈതാനത്ത് ടീമിന്റെ അലസതയെ വിമര്‍ശിച്ച അക്രം രംഗത്തെത്തിയത്. പാകിസ്ഥാനിലെ എ സ്‌പോര്‍ട്‌സ് ചാനന്‍ ഷോയില്‍ പാക് ടീം ദിവസവും കിലോ കണക്കിന് മാംസം കഴിക്കുന്നതായി തോന്നുന്നുവെന്ന് അക്രം പറഞ്ഞു.

ലോകകപ്പില്‍ പാക് ടീമിന് സെമി സാധ്യത അകലെയാണ്. നിലവില്‍ നാല് തോല്‍വിയും 1 ജയവുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇന്നത്തെ എതിരാളികളായ ബംഗ്ലാദേശ്. പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരുടീമുകള്‍ക്കും ജീവന്‍ മരണ പോരാട്ടം തന്നെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com