ക്രിക്കറ്റില്‍ പുതു ചരിത്രം; അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ താരം; നേട്ടത്തിന്റെ തിളക്കത്തില്‍ ഡാനിയേല മക്‌ഗേഹി

കാനഡ വനിതാ ടീമിലാണ് താരം കളിക്കാനിറങ്ങുന്നത്. ഈ മാസം നാല് മുതല്‍ 11 വരെ നടക്കുന്ന 2024വനിതാ ടി20 ലോകകപ്പിന്റെ യോഗ്യതാ പോരാട്ടത്തിലാണ് താരം കനേഡിയന്‍ ടീമിനായി ഇറങ്ങുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഒട്ടാവ: ക്രിക്കറ്റിന്റെ ചരിത്രത്തെ മാറ്റിയെഴുതാന്‍ ഒരുങ്ങുകയാണ് കാനഡയുടെ ഡാനിയേല മക്‌ഗേഹി. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ കളിക്കാനിറങ്ങുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ താരമെന്ന മിന്നും നേട്ടമാണ് താരത്തിനു സ്വന്തമാകുന്നത്. 

കാനഡ വനിതാ ടീമിലാണ് താരം കളിക്കാനിറങ്ങുന്നത്. ഈ മാസം നാല് മുതല്‍ 11 വരെ നടക്കുന്ന 2024വനിതാ ടി20 ലോകകപ്പിന്റെ യോഗ്യതാ പോരാട്ടത്തിലാണ് താരം കനേഡിയന്‍ ടീമിനായി ഇറങ്ങുന്നത്. അര്‍ജന്റീന, ബ്രസീല്‍, യുഎസ്എ ടീമുകള്‍ക്കൊപ്പമാണ് ഐസിസി അമേരിക്ക യോഗ്യതാ പോരാട്ടത്തില്‍ കാനഡ ഇറങ്ങുന്നത്. 

ടീമില്‍ ഉള്‍പ്പെടാന്‍ സാധിച്ചത് വലിയ ബഹുമതിയാണെന്നു താരം പ്രതികരിച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ പ്രതിനിധിയായി പങ്കെടുക്കുന്നതിലും അഭിമാനിക്കുന്നു. ഇത്തരമൊരു അവസരം തുറന്നു കിട്ടുമെന്നു പ്രതീക്ഷിച്ചരുന്നില്ലെന്നും താരം വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com